പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയിയിലേക്കുള്ള 300 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . ജനറലിസ്റ്റ് ഓഫീസര്‍ സ്‌കെയില്‍ തസ്തികയില്‍ 200 ഒഴിവുകളും (ജനറല്‍ 81, ഇ.ഡബ്ല്യു.എസ്. 20, ഒ.ബി.സി. 54, എസ്.സി. 30, എസ്.ടി. 15) ജനറലിസ്റ്റ് ഓഫീസര്‍ സ്‌കെയില്‍ തസ്തികയില്‍ 100 ഒഴിവുകളുമുണ്ട് (ജനറല്‍ 41, ഇ.ഡബ്ല്യു.എസ്. 10, ഒ.ബി.സി. 27, എസ്.സി. 15, എസ്.ടി. 7). ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. അവസാനതീയതി – ഡിസംബര്‍ 31. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം/ഗ്രൂപ്പ് ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് തസ്തികകളിലേക്കും ഒന്നിച്ച് അപേക്ഷിക്കാന്‍ പറ്റില്ല.

1. ജനറലിസ്റ്റ് ഓഫീസര്‍ സെ്കയില്‍ II
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. ഷെഡ്യൂള്‍ഡ്/ കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ ഓഫീസര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ജെ.എ. ഐ. ഐ.ബി./ സി.എ. ഐ.ഐ. ബി./ എം.ബി.എ. (ഫിനാ ന്‍സ്)/സി.എ./ഐ.സി.ഡബ്ല്യു. എ./സി. എഫ്.എ./എഫ്.ആര്‍.എം. എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
പ്രായം: 01.04.2019-ന് 35 വയസ്സില്‍ കൂടരുത്.  ശമ്പളം: 31705-45950 രൂപ.

2. ജനറലിസ്റ്റ് ഓഫീസര്‍ സ്‌കെയില്‍ III
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. ഷെഡ്യൂള്‍ഡ്/ കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ ഓഫീസര്‍ തസ്തികയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ജെ.എ. ഐ.ഐ.ബി./സി.എ. ഐ.ഐ. ബി./എം.ബി.എ. (ഫിനാ ന്‍സ്)/സി.എ./ഐ.സി.ഡബ്ല്യു. എ./സി. എഫ്.എ./എഫ്.ആര്‍.എം. എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
പ്രായം: 01.04.2019-ന് 38 വയസ്സില്‍ കൂടരുത്.  ശമ്പളം: 42020-51490 രൂപ.

രണ്ട് തസ്തികകളിലും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുളള ഇളവുണ്ട്.

പരീക്ഷ: ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍വെച്ച് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. കേരളത്തില്‍ തിരുവനന്തപുരമാണ് ഏകപരീക്ഷാകേന്ദ്രം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള പരീക്ഷയില്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി, പ്രൊഫഷണല്‍ നോളെജ് എന്നീ വിഷയങ്ങളില്‍നിന്നായി 150 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ജനറല്‍ വിഭാഗക്കാര്‍ക്ക് 1180 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 180 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസ് വേണ്ട. ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം: www.bankofmaharashtra.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം. അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഓണ്‍ലൈനായി തന്നെ അപേക്ഷാഫീസും അടയ്ക്കാം. അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന ഇ-റസീറ്റിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 31.

50 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍-കക വിഭാഗത്തില്‍ പെടുന്ന തസ്തികകളാണിത്. നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റര്‍-11, ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍-4, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (വിന്‍ഡോസ്)-14, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (യൂണിക്‌സ്)-7, പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് എന്‍ജിനിയര്‍-7, ഇ-മെയില്‍ അഡ്മിനിസ്‌ട്രേറ്റര്‍-2, ബിസിനസ് അനലിസ്റ്റ്-5 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, പ്രായപരിധി എന്നിവയറിയാന്‍ www.bankofmaharshtra.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസായി 1180 രൂപ (എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 118 രൂപ) ഓണ്‍ലൈനായി അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്‌ലോഡ് ചെയ്യണം.

Loading...