ശ്രീദേവിക്ക് എന്നും ചെറുപ്പമായിരുന്നു. അന്‍പത്തിനാലാം വയസ്സിലും ഫാഷന്‍ മോഡലുകളെ പോലെ, അഴകളവുകള്‍ ഒത്തശരീരഭംഗിയുമായി ശ്രീദേവി എല്ലാവരെയും വിസ്മയിപ്പിച്ചു. ഇപ്പോഴും കണ്ടാല്‍ ഇരുപതുകാരി തന്നെയെന്നു അവര്‍ പറയിച്ചു. പക്ഷെ അകലത്തില്‍ പൊലിഞ്ഞുപോയ അവരുടെ മരണത്തിനു കാരണം എന്തായിരുന്നു?

സിനിമാലോകത്തെ ഈ ഭ്രമം എന്നവസാനിക്കും. അതെ അതിന്റെ ഇര തന്നെയാണ് ശ്രീദേവിയും. ആദ്യകാലത്ത് ശ്രീദേവിയെ കണ്ടിരുന്നവര്‍ പിന്നെ പറഞ്ഞു അവര്‍ക്ക് എന്തോ മാറ്റം പോലെയെന്ന്. അതെ ആദ്യം സൌന്ദര്യം കൂട്ടാന്‍ അവര്‍ നടത്തിയത് തന്റെ മൂക്കിന്റെ സൌന്ദര്യം കൂട്ടാനുള്ള ശാസ്ത്രക്രിയ ആയിരുന്നു. വട്ട മുഖമുള്ള തനി നാടന്‍ പെണ്ണായിരുന്ന ശ്രീദേവി പക്ഷെ പില്‍കാലത്ത് ഒരു മോഡലിനെ പോലെയായി. വട്ട മുഖം നീളം മുഖമായി. ചുണ്ടുകള്‍ മറ്റൊരു അകൃതിയിലാക്കി അവര്‍. മുഖത്തെ പ്രായത്തിന്റെ ചുളിവുകള്‍ മാറ്റം തുടര്‍ച്ചയായി മരുന്നുകള്‍ കുത്തിവെച്ചു. ഇതെല്ലം തന്നെയല്ലേ അവരുടെ ജീവന്‍ കവര്‍ന്നത്.

ഇൻഡസ്ട്രിയുടെ ആവശ്യങ്ങങ്ങളെ  തൃപ്തിപ്പെടുത്തേണ്ടതു നടിമ്മാരുടെ ആവശ്യമാണല്ലോ. മിക്കവരും സൌന്ദര്യവാര്‍ധകചികിത്സ നടത്തുന്നതും അതിനാണ്. ശ്രീദേവി കാലിഫോര്‍ണിയയില്‍ ആയിരുന്നു കോസ്മെറ്റിക് ചികിത്സ ചെയ്തിരുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പ്രായത്തിനു ആവശ്യമായ ആഹാരം കഴിക്കാതെ വണ്ണം കുറയ്ക്കാന്‍ വേണ്ടി സദാ ഡയട്ടുകള്‍ പിന്തുടര്‍ന്ന് അവര്‍ ജീവിച്ചത് ഒരു പാവയെ പോലെ തന്നെയായിരുന്നില്ലേ.

മകളായ ജാന്‍വിയുടെ ആദ്യ സിനിമ റിലീസാകാന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ മുഖത്തും ചുണ്ടിലുമായി വരുത്തിയ മാറ്റം വരെ ശ്രീദേവിയുടെ മരണത്തിലേക്കു നയിച്ച കാരണമായി പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരുടെയും അഭിപ്രായം. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്.

മുഖത്തൊരു ചുളിവ് വീണാൽ, ഇത്തിരി തടി കൂടിയാൽ, ശരീരഭാഷയിലൊരു നേരിയ വ്യതിയാനം വന്നാൽ അവർ സമ്മർദ്ദത്തിലായി.ശസ്ത്രക്രിയകളും ആശുപത്രികളും ഡയറ്റും വ്യായാമവും കൊണ്ട് ആ സമ്മർദ്ദത്തെ അതിജയിക്കാൻ നിരന്തരം ഓടി. പ്രായത്തെ തോല്പിച്ച ചാരുത എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാൻ അവർ തന്നെത്തന്നെ ബലി നൽകി. അവസാന കാലങ്ങളിൽ, അഴകളവുകളിൽ കൃത്യത കാണിക്കുമ്പോഴും അവർ അകമേ അവശയാവുന്നത് കണ്ടവരാരും ഒന്നും പറഞ്ഞില്ല.

ഒരുപക്ഷെ അവര്‍ തുടര്‍ന്ന് വന്നിരുന്ന ഡയറ്റുകളും മരുന്നുകളും തന്നെയാകാം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ അവരെ കവര്‍ന്നത്. ഇനിയെങ്കിലും സ്വയം മറന്നു ഒരു ശരീരം മാത്രമായി ജീവിക്കുന്നവരുടെ കണ്ണ് തുറക്കാന്‍ ശ്രീദേവി കാരണമാകട്ടെ.

Loading...