വെള്ളിത്തിരയില്‍ ചിരിയോടെ നിറഞ്ഞാടുന്ന താരങ്ങളില്‍ പലരും തമ്മില്‍ ഈഗോയുടെയും മറ്റും പേരില്‍ മിണ്ടാറില്ല എന്നത് പരസ്യമായ രഹസ്യമാണ്. അത്തരം ഒരു ശീത യുദ്ധം ബോളിവുഡ് താര സുന്ദരി ശ്രീദേവിയും ജയപ്രദയും തമ്മില്‍ ഉണ്ടായിരുന്നു. ഇരുപത്തി അഞ്ചു വര്‍ഷങ്ങളാണ് ഇരുവരും പരസ്പരം മിണ്ടാതെ കഴിഞ്ഞത്.

ഒരേ രംഗത്ത് മത്സരത്തോടെ പ്രവര്‍ത്തിക്കുമ്പോഴും ഒരുമിച്ച് അഭിനയിക്കുമ്പോഴും ഇവര്‍ തമ്മില്‍ പിണക്കത്തില്‍ ആയിരുന്നുവെന്നത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്നായിരുന്നു.  തങ്ങളു  മേഖലയില്‍ ഒന്നാമനായിരിക്കണമെന്നും വൻകിട പ്രോജക്റ്റുകൾക്ക് വേണ്ടി മത്സരിക്കാനും അവർ എപ്പോഴും ശ്രമിച്ചിരുന്നു. അതിലൂടെ അവര്‍ അറിയാതെ തന്നെ ഒരു പിണക്കം രൂപപ്പെട്ടു. യഥാർത്ഥത്തിൽ, 25 വർഷത്തിലേറെക്കാലം ഈ നടിമാർ പരസ്പരം സംസാരിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ ഒരുമിച്ചു നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് കേട്ടിപ്പിടിചിരുന ഈ താരങ്ങള്‍ ക്യാമറകൾ ഓഫാക്കിയശേഷം പരസ്പരം ചിരിക്കുക പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ഇവര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ നടന്‍ രാജേഷ് ഖന്നയും ജീതേന്ദ്രയും മേക്കപ്പ് റൂമിൽ വച്ചു ശ്രമിച്ചിരുന്നു. അതിനായി ഇരുവരെയും ഒരു മുറിയില്‍ കുറച്ചു നേരം പൂട്ടിയിടുകയും ചെയ്തു. എന്നാല്‍ എന്നാൽ ഒരു മണിക്കൂറിന് ശേഷം അവർ വാതിൽ തുറന്നപ്പോൾ രണ്ട് നടിമാരും ഇപ്പോഴും പ്രത്യേക ദിശയിൽ ഇരിക്കുകയായിരുന്നു. ഒരു വാക്കു പോലും പറയാതെ.

Loading...