പാലക്കാട്: ഒറ്റപ്പാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് പിടിയിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. അഡീഷണല്‍ ജില്ലാ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, പാസ്പോർട്ട് ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്ചയും ചെന്നു ഒപ്പുവയ്ക്കണം എന്നിവയാണ് ഉപാധികൾ. ഇരുഭാഗത്തെയും വാദം കേട്ട ശേഷം അഡീഷനൽ ജില്ലാ ജഡ്ജി (ഒന്ന്) കെ.പി. ഇന്ദിരയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം, നടന്‍ ശ്രീജിത്ത് രവിക്കൊപ്പം കാറിൽ മറ്റൊരു യുവ നടനും ഉണ്ടായിരുന്നതായി സൂചന. ശ്രീജിത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ കൂടിയിരുന്നില്ലെങ്കിലും കാറിനകത്ത് മദ്യലഹരിയില്‍ യുവതാരം ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

27ന് ഒറ്റപ്പാലത്തിന് സമീപം പത്തിരിപ്പാലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കെ‍ാല്ലങ്കേ‍ാട് പല്ലശനയ്ക്കുസമീപത്തുവച്ച് വ്യാഴാഴ്ച്ചയാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് തിരിച്ചറിയൽ പരേഡും നടത്തി. ഉന്നതര്‍ ഇടപെട്ട് ഒതുക്കപ്പെടുമായിരുന്ന കേസ് മാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയയുടെ അവസരോചിത ഇടപെടലിലൂടെയാണ് സജീവമായത്. സംഭവത്തില്‍ പോലീസ് ഒളിച്ചുകളിച്ചെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ നിവൃത്തിയില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് ഒഴിവാക്കാന്‍ സിനിമ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ ശ്രീജിത്തിനെ തിരിച്ചറിഞ്ഞതോടെ നടന്റെ മേലുള്ള കുരുക്ക് മുറുകിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പേ‍ാസ്കേ‍ാ) അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ശ്രീജിത് രവിയെ പാലക്കാട് സെഷൻസ് കേ‍ാടതിയിൽ ഹാജരാക്കും.

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തെറ്റിദ്ധരിപ്പിക്കാനായി വിഗ് ധരിച്ചാണു ശ്രീജിത്ത് രവി തെളിവെടുപ്പിന് എത്തിയിരുന്നത്. എന്നാല്‍, വിഗ് അഴിപ്പിച്ചപ്പോള്‍ നടനെ തിരിച്ചറിയുകയായിരുന്നു. പത്തിരിപ്പാലയിലെ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പ്രിന്‍സിപ്പലാണ് പൊലീസിനെ സമീപിച്ചത്. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നാണ് ഇവരുടെ കാമലീലകള്‍ അഴിഞ്ഞാടിയത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നാണ് ശ്രീജിത് ഇപ്പോഴും പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം-ശ്രീജിത്തിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.

ശനിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പഥമായ സംഭവം നടന്നത്. രാവിലെ എട്ടുമണിയോടെ സ്കൂളിലേക്ക് പോവകുകയായിരുന്ന പതിനഞ്ചോളം പെണ്‍കുട്ടികളാണ് വിഷയത്തില്‍ പരാതി പറഞ്ഞിരിക്കുന്നത്. നിസാന്‍ ഡാറ്റ്‌സണ്‍ കാറിലെത്തിയ നടനും സംഘവും ചെറിയ അശ്ലീല കമന്റുകളുമായാണ് പെണ്‍കുട്ടികളെ സമീപിച്ചത്. തുടര്‍ന്ന് തങ്ങളുടെ മുന്നില്‍ നഗ്‌നത പ്രകടിപ്പിക്കുകയും ചെയ്തു. പേടിച്ച കുട്ടികള്‍ ഓടിപ്പോകാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ വരത്തക്ക രീതിയില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

Loading...