അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ദ .താരത്തിൻറെ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നുത്. താരത്തിന്റെ ബോൾഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്തെ എന്നൊക്കെയാണ് ആരാധകർ കുറിക്കുന്നത്. ആൻ അഗസ്റ്റിൻ, അപൂർവ, പേളി മാണി, ഇവ പവിത്രൻ തുടങ്ങിയ താരങ്ങളും നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു.നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

കുഞ്ഞിരാമായണം,​ 1983 എന്നീ ചിത്രമാണ് ശ്രിന്ദയുടെ സിനിമാ ജീവിതത്തിൽ ബ്രേക്ക് നൽകിയത്. എന്നാൽ വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ താൽക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനമായി അഭിനയിച്ചത്.

Loading...