മസ്കിള (ഡോളസ്) : 1991 ല്‍ സ്ഥാപിതമായ സെന്‍റ് മേരീസ് മസങ്കര കത്തോലിക്കാ ദോവാലയത്തിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിആഘോഷങ്ങള്‍ ജൂണ്‍ 12 ഞായറാഴ്ച മലങ്കര കാതോലിക്കാ സഭാ തലവന്‍ അഭിവന്ദ്യ ബസേലിയസ് ക്ലിമറ്റസ് കാതോലിക്കാ ബാവായുടെ വിശുദ്ധ ബലിയര്‍പ്പണത്തോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു.

alex3_800x533ഞായര്‍ രാവിലെ 9 മണിക്ക് ജൂബിലിസമാപനസമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയ കാതോലിക്കാ ബാവയക്ക് ഇടവകജനങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.ദേവാലയ കവാടത്തിലെത്തിച്ചേര്‍ന്ന ബാവയെ താലപ്പൊലി, ചെണ്ടമേളം, മുത്തുകുട എന്നിവയോടെ അകമ്പടിയോടെ ഇടവകവികാരിയും കമ്മറ്റിയംഗങ്ങളും ഇടവകജനങ്ങളും സമീപപ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസസമൂഹവും ചേര്‍ന്ന് ദേവാലയത്തിനകത്തേയ്ക്ക് ആനയിച്ചു. സഭയുടെ കീഴ്വക്കമനുസരിച്ച് ദേവാലയത്തിനകത്ത് ലിറ്റര്‍ജിക്കല്‍ സ്വീകരണവും നല്‍കി. തുടര്‍ന്നു നടന്ന വിശുദ്ധബലിയര്‍പ്പണത്തിന് ബാവാ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

cherian1_800x533പതിനൊന്നു മണിയോടെ കാതോലിക്കാ ബാവ സ്വാകരണവും രജതജൂബിലി സമാപന സമ്മേളനവും അമേരിക്കല്‍ ദേശീയഗാനത്തോടെ ആരംഭിച്ചു. ഷാരോണ്‍ ചെറിയാന്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.
ഇടവക വികാരി ജോസഫ് നെടുമാന്‍ കുഴിയില്‍ അഭിവന്ദ്യ ബാവാ തിരുമേനിക്കും വിശിഷ്ടാഥിതികള്‍ക്കും സ്വാഗതമാശംസിച്ചു. പതിനൊന്നു കുടുംബങ്ങളുമായി ആരംഭിച്ച പ്രാര്‍ത്ഥനാകൂട്ടം ഇടവകയായി രൂപാന്തരപ്പെട്ടതും മുന്‍വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക കൈവരിച്ച നേട്ടങ്ങള്‍ക്കു പുറകില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഇടവകജനങ്ങളുടെ സേവനമനസ്ഥിതിയേയും വികാരി പ്രത്യേകം പ്രശംസിച്ചു. ഇടവകയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സഭാ നേതാക്കന്മാര്‍ നല്‍കിയ സഹകരണത്തിനും പ്രത്യേകം നന്ദിരേഖപ്പെടുത്തി. ഇടവകഗായകസംഘത്തിന്‍റെ മനോഹരഗാനത്തിനുശേഷം, ഗോപാലപിള്ള (ഹിന്ദു സൊസൈറ്റി), പി.പി. ചെറിയാന്‍ (ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് അമേരിക്ക), അലക്സ് അലക്സാണ്ടര്‍ (ഡാളസ് എക്യുമനിക്കല്‍ ചര്‍ച്ച്) തുടങ്ങിയവര്‍ ആശംസാ പ്രസംഗത്തിനെത്തി.

church2_800x533ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണത്തിന് കാതോലിക്കാ ബാവ ഇടവകജനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഭൗതികവളര്‍ച്ചയോടൊപ്പം ആത്മീയ വളര്‍ച്ചയും പ്രാപിക്കുമ്പോള്‍ മാത്രമാണ് ക്രിസ്തീയ ജിവിതത്തിന്‍റെ ധന്യത അനുഭവവേദ്യമാകുന്നതെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു. സമസൃഷ്ടികളുടെ വേദന നമ്മുടെ വേദനയായി കാണുന്നതിനും ആശ്വസിപ്പിക്കുന്നതിനും കഴിയുമ്പോള്‍ ലഭിക്കുന്ന മനോഹരമായ ദേവായലയം പണിയതുയര്‍ത്തുന്നതിനു അക്ഷീണം പ്രയത്നിക്കുകയും സഹായസഹകരണങ്ങള്‍ നല്‍കുയും ചെയ്ത എല്ലാവര്‍ക്കും കാരുണ്യവാനായ ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ നല്‍കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തുടര്‍ന്നു വിവിധ സംഘടനാപ്രതിനിധികള്‍ ബാവാക്ക് ഹാരാര്‍പ്പണം നടത്തി. വൈദികവൃത്തിയില്‍ ആദ്യബലിയര്‍പ്പണം നടത്തി മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കിടുന്നതിന് ഇടവകജനങ്ങള്‍ തയ്യാറാക്കിയ കേക്ക് തിരുമേനി മുറിച്ച് എല്ലാവര്‍ക്കും നല്‍കി.

church3_800x533ഗില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ട് ഇടവക സമാഹരിച്ച വിവാഹസഹായഫണ്ട് കേരളത്തിലെ നിര്‍ധനരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള ജൂബിലി ചാരിറ്റി കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ ബാവാ തിരുമേനിയെ ഏല്‍പ്പിച്ചു.ബാവാ തിരുമേനിയുടെ ചാരിറ്റിഫണ്ടിലേയ്ക്കുള്ള ഇടവകയുടെ സംഭാവന ട്രഷറര്‍ വര്‍ഗീസു മാത്യു നല്‍കി. സെക്രട്ടറി ജിം ചെറിയാന്‍ നന്ദി പറഞ്ഞു.

church4_800x533പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുജന്‍ കാക്കനാട്ട്, ഷാലറ്റ് റജി വര്‍ഗീസു തുടങ്ങിയവര്‍ എം.സി. മാരായിരുന്നു. സ്വീകരണത്തിനും ജൂബിലിസമ്മേളനത്തിനും ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ക്രിമീകരിച്ചിരുന്നു.church5_800x533

Loading...