സെക്‌സ് ടോയിയായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച യുവാവിന് കിട്ടിയത് മുട്ടന്‍ പണി. 21കാരനായ യുവാവിന്റെ ലിംഗം പൈപ്പില്‍ കുടുങ്ങി. ലിംഗം പുറത്തെടുക്കാനാവാതെ അഞ്ച് ദിവസം പിന്നിട്ടതോടെ അഴുകാന്‍ തുടങ്ങി. തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

തായ്‌ലന്‍ഡിലാണ് സംഭവം. ഇരുമ്പ് പൈപ്പിനുളളില്‍ ലിംഗം കുടുങ്ങിയതോടെ പുറത്തെടുക്കാനായി പല എണ്ണകളും (ലൂബ്രികേറ്റ്) യുവാവ് പരീക്ഷിച്ചു. എന്നാല്‍ രക്ഷയുണ്ടായില്ല. ഒടുവില്‍ അഞ്ച് ദിവസം ആയപ്പോഴേക്കും ലിംഗം അഴുകാന്‍ തുടങ്ങുകയും കലശലായ വേദന അനുഭവപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ യുവാവ് ആശുപത്രിയില്‍ പോവുകയായിരുന്നു.

ഈ ഞായറാഴ്ചയാണ് യുവാവ് ആശുപത്രിയെ സമീപിച്ചത്. ഡോക്ടര്‍മാരുടെ സഹായത്തോടെ പൈപ്പില്‍ നിന്ന് ലിംഗം പുറത്തെടുത്തു. എങ്കിലും ലിംഗത്തിന്റെ അറ്റം നീര് വെച്ച് രക്തം ഒഴുകുന്ന നിലയില്‍ ആയിരുന്നു. മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്റെ ചര്‍മ്മം കുറച്ചുകൂടി അഴുകിയിരുന്നെങ്കില്‍ പൂര്‍ണ്ണമായും അയാള്‍ക്ക് ലിംഗം നഷ്ടമാകുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Loading...