എല്ലാവര്‍ക്കും ജീവിതത്തില്‍ വിജയിക്കണം എന്നാണ് ആഗ്രഹം .പക്ഷെ പല കാരണങ്ങളാല്‍ പലര്‍ക്കും വിചാരിച്ച പോലെ കാര്യങ്ങള്‍ നടത്താന്‍ കഴിയാറില്ല .ഇത് ചിലപ്പോള്‍ പരാചയത്തിലാകും കലാഷിക്കുന്നതും .ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇതെല്ലം നമ്മുക്കും എളുപ്പം മറികടക്കാം .

ആദ്യമായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു  ലിസ്റ്റ് ഉണ്ടാക്കുക.കൃത്യമായ ലക്ഷ്യബോധം ഉണ്ടാവാന്‍ ഇത് സഹായിയ്ക്കും.സെറ്റ് ചെയ്യുന്ന ഗോള്‍സ് ചിലപ്പോള്‍ അപ്രാപ്യമായി തോന്നിയേക്കാം.ചിലപ്പോള്‍ കൈപ്പിടിയില്‍ ഒതുങ്ങാത്തത് എന്ന്യം തോന്നിയേക്കാം.പക്ഷെ ഈ ലിസ്റ്റ് നിങ്ങള്‍ക്ക് പോസറ്റീവ് ആയി മുന്നോട്ട് നീങ്ങാനും സ്വപ്‌നങ്ങള്‍ കാണാനും കാരണമാകും.

പിന്നെ ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക

ചെയ്യേണ്ട കാര്യങ്ങള്‍ എന്നത് പോലെ അതാത് ദിവസം ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക.ഇത് നിങ്ങളുടെ നേട്ടങ്ങളുടെ ലിസ്റ്റ് കൂടി ആയത് കൊണ്ട് ഈ ലിസ്റ്റ് കാണുന്നത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കും.

പൂര്‍ത്തിയാക്കാത്ത ഒരു ജോലി മുന്നോട്ട് എങ്ങനെ കൊണ്ട് പോകും എന്ന് പ്ലാന്‍ ചെയ്യുക.

ഇന്നത്തെ ലിസ്റ്റില്‍ ഏതെങ്കിലും ജോലികള്‍ പൂര്‍ത്തിയാകാതെ ബാക്കിയുണ്ടെങ്കില്‍ നിരാശപ്പെടേണ്ടതില്ല.അടുത്ത ദിവസം അത് എങ്ങനെ പൂര്‍ത്തിയാക്കും എന്ന് പ്ലാന്‍ ചെയ്യുക.

നാളെ രാവിലത്തേയ്ക്ക് എളുപ്പമുള്ള ഒരു ജോലി മാറ്റി വയ്ക്കുക.

കഠിനമായ ഒരു ജോലിയില്‍ നിന്ന് ദിവസം തുടങ്ങാതെ എളുപ്പമുള്ള ഒരു ജോലിയില്‍ നിന്ന് തുടങ്ങുക.ബാക്കി ജോലികള്‍ക്ക് അത് ആത്മവിശ്വാസം നല്‍കും.പ്രചോദനമാകും.

ഇടവേളകള്‍ പ്ലാന്‍ ചെയ്യുക

ജോലികള്‍ക്കിടയില്‍ വിശ്രമവും ഇടവേളകളും ആവശ്യമുണ്ട്.തുടര്‍ച്ചയായ ജോലി നിങ്ങളെ ക്ഷീണിപ്പിയ്ക്കും.സ്വയം റിഫ്രെഷഡ് ആകാനും റിചാര്‍ജ് ചെയ്യാനും ഒരു ബ്രെയ്ക്ക് ആവശ്യമാണ്‌.

സോഷ്യല്‍ മീഡിയ ആവശ്യത്തിന് മാത്രം

പ്രധാന ജോലികളില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ സോഷ്യല്‍ മീഡിയയെ അനുവദിയ്ക്കാതിരിയ്ക്കുക.കൃത്യമായ ആവശ്യത്തിനുള്ള സമയം മാത്രം സോഷ്യല്‍ മീഡിയയ്ക്കായി നീക്കി വയ്ക്കുക.

ജോലി ചെയ്യുമ്പോള്‍ അതിനാവശ്യമുള്ളവ മാത്രം കമ്പ്യൂട്ടറില്‍ ഓണ്‍ ചെയ്തിടുക

ഒരു വശത്ത് ജോലി ചെയ്ത് കൊണ്ട് ഗെയിം,ഫെയ്സ്ബുക്ക് പോലെയുള്ള ലിങ്കുകള്‍ ഓപ്പന്‍ ചെയ്ത് ഇടാതിരിയ്ക്കുക.ശ്രദ്ധ പോകാനും സമയം നഷ്ടപ്പെടാനും ഇത് കാരണമാകും.

ചെറിയ ഇടവേളകള്‍ ഫലപ്രദമായി ഉപയോഗിയ്ക്കുക

ജോലിയുടെ ഭാഗമായി ഒരാളെ കാത്തിരിയ്ക്കുക തുടങ്ങിയ ചെറിയ ഇടവേളകളില്‍ പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുക.അതിനായി ഒരു ചെറിയ ലിസ്റ്റ് ഉണ്ടാക്കുക.കൂടുതല്‍ കാര്യക്ഷമമായ ഒരു ജീവിതം അത് നല്‍കും.

ഉറക്കം ക്രമീകരിയ്ക്കുക

കൃത്യ സമയത്ത് എന്നും ഉറങ്ങാന്‍ ശീലിയ്ക്കുക. മദ്യപിച്ചതിന് ശേഷം ഉറങ്ങുന്നത് ശരീരത്തെ ക്ഷീണിപ്പിയ്ക്കും. പിറ്റേന്ന് ഉണര്‍വ്വോടെ എണീയ്ക്കാന്‍ നല്ല ഉറക്കം ശീലിയ്ക്കുക.

Loading...