പ്രശസ്ത നടൻ സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്ന് 22 വര്‍ഷം തികയുന്നു . ഇരുനൂറ്റിയമ്പതോളം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം . നിരവധി മോഹങ്ങൾ ബാക്കിയാക്കി 49-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങി . സംവിധാന കുപ്പായമണിയാന്‍ മോഹമുണ്ടായിരുന്ന സുകുമാരൻറെ ആഗ്രഹം യാഥാര്‍ഥ്യമാക്കിയത് മകന്‍ പൃഥ്വിരാജാണ്. പൃഥ്വി മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.

എഴുത്തിന്റെ കുലപതി എം. ടി വാസുദേവന്‍ നായരുടെ ‘നിര്‍മാല്യ’ത്തിലൂടെ നടനായി അരങ്ങേറ്റം. പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിന്റെ (പി ജെ ആന്റണി) അപ്പു എന്ന് പേരായ മകനായിരുന്നു കഥാപാത്രം. 1978ല്‍ പുറത്തുവന്ന ബന്ധനം എന്ന ചിത്രത്തിലൂടെ എംടി കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധികളെല്ലാമുള്ള ഉണ്ണികൃഷ്ണന്‍ എന്ന ഗുമസ്തനായി സുകുമാരന്‍ തന്നിലെ നടന്റെ പ്രതിഭ വ്യക്തമാക്കി. ആദ്യമായി ഒരു അവസരം നല്‍കിയ എംടിയുടെ തന്നെ മറ്റൊരു ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്.

Loading...