ഷാര്‍ജ : യുഎഇയില്‍ വ്യാപാര മേളയ്ക്ക് ഇന്ന് തുടക്കമായി. 50 ദിവസത്തോളം നീണ്ട് നില്‍ക്കുന്നവ്യാപാരമേളയില്‍ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ വിലയില്‍ ഉത്പന്നങ്ങള്‍ ലഭിക്കും.ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്നപേരിൽ വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നത്.

മികച്ച ഷോപ്പിംഗ് സെന്ററായി ഷാര്‍ജയെ മാറ്റുവാനുദ്ദേശിച്ചാണ് വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സഹായത്തോടെ മേളയിലെത്തുന്നവര്‍ക്ക് സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Loading...