അബുദാബി : സൂര്യാതപമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുതിയ നിർദേശങ്ങളുമായി അബുദാബി പോലീസ്. സുരക്ഷിത വേനൽക്കാലം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.

 • കഠിനമായി വെയിലിൽ നിന്നതിനാൽ സൂര്യാതപമുണ്ടായ വ്യക്തിയെ ഉടൻ തന്നെ തണുത്ത പ്രദേശത്ത്
  എത്തിക്കണം
 • ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചതെങ്കിൽ അത് അഴിച്ച് മാറ്റുക. തണുത്ത വെള്ളം കൊണ്ട് കുളിപ്പിക്കുക
 • തണുത്ത വെള്ളം കുടിപ്പിക്കുക
 • അബോധാവസ്ഥയിലായാൽ സം എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 • ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഐസ് പാക്ക് കക്ഷത്തും നാഭിയിലും കഴുത്തിലും വയ്ക്കുക
  • 999 നമ്പറിൽ പൊലീസിന്റെ സഹായം തേടിയ ശേഷം ഉടൻ തന്നെ അടുത്തുള്ള
   ആശുപത്രിയിലെത്തിക്കണം

Loading...