സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എന്ന വാര്‍ത്ത ഒടുവില്‍ സത്യമായി. ആദ്യം മമ്മൂട്ടിയുടെ കൂടെ മധുരരാജയിലെ ഡാന്‍സ് പെര്‍ഫോമന്‍സ്,ഇപ്പോ നായികയാകുന്ന രംഗീല. സോഷ്യല്‍ മീഡിയയില്‍ സണ്ണിയുടെ കേരളത്തിലേക്കുള്ള വരവ് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുകയാണ് സണ്ണി ലിയോണും, നടന്‍ സലീംകുമാറും തമ്മിലുള്ള ഫോട്ടോ.

സലീംകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പടം പുറത്ത് വിട്ടത്. എന്തായാലും ട്രോള്‍ ലോകത്തെ പ്രധാനതാരമായ സലീമിന്‍റെ സണ്ണിയോട് ഒത്തുള്ള പടം ട്രോളന്മാര്‍ ആഘോഷമാക്കി. പടത്തേക്കാള്‍ ആഘോഷം പടത്തിന്‍റെ കമന്‍റ് ബോക്സിലാണ്. പരസ്പരം വിരൽ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നിൽപ്പാണ് രണ്ടു പേരും. പലർക്കും ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. “ഭവാനി മനസ്സ് വെച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം….”, “കുട്ടി എന്ത് ചെയ്യുന്നു… അമ്മയെ സഹായിക്കുന്നു…” എന്നിങ്ങനെ പോകുന്നു കമന്റുകൾ. മീമുകളും തീരെ കുറവല്ല.

ഫഹദ് ഫാസിൽ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷൻ. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാല്‍ മേനോന്‍ നിർമ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

Rangeela Movie Location

Posted by Salim Kumar on Friday, February 8, 2019

Loading...