ലൈവ് വിഡിയോയിൽ ടി ഷർട്ട് ചാലഞ്ച് നടത്തി ഹോട്ട് താരം സണ്ണി ലിയോൺ. നടി മന്ദന കരീമിയുമൊത്തുള്ള ലൈവ് വിഡിയോ ചാറ്റിനിടെയാണ് താരം ഈ ചാലഞ്ച് പൂർത്തിയാക്കിയത്.

‘ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന പേരിൽ നടി ആരംഭിച്ച ഡിജിറ്റൽ ഷോയുടെ പുതിയ എപ്പിസോഡിലാണ് മന്ദന അതിഥിയായി എത്തിയത്. ലോക്ക്ഡൗൺ വിത്ത് സണ്ണി എന്ന പരിപാടിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളുമായി താരം സംഭാഷണത്തിൽ ഏർപ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ക്വാറന്റിൻ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.

“ലോക്ക്ഡ് വിത്ത് സണ്ണി” എന്ന പേരിൽ ഡിജിറ്റൽ ചാറ്റ് ഷോ ആരംഭിക്കുന്ന കാര്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് സണ്ണി ലിയോൺ പ്രഖ്യാപിച്ചത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് ഏതെങ്കിലും ഒരു താരത്തിനൊപ്പം നടി ഒരു തത്സമയ ചാറ്റ് ചെയ്യും.

ഇത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നടി പ്രസിദ്ധീകരിക്കും.

Loading...