
- 33Shares
- Facebook31
- Twitter0
- Google+2
- WhatsApp0
- Viber0
നടൻ പൃഥ്വി രാജിൻറെയും സുപ്രിയയുടെയും വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കികാണാറുള്ളത്. അലംകൃത ജനിച്ചതോടെ ആകാംക്ഷ അൽപ്പം കൂടി എന്നുതന്നെ പറയാം . മകളെ സാധാരണക്കാരിയായി വളർത്തുന്നതിനോടാണ് ഇരുകൂട്ടർക്കും താൽപ്പര്യം . മകളുടെ ഓരോ കാര്യങ്ങളും സോഷ്യൽമീഡിയ വഴി ആരാധകർക്ക് മുന്നിൽ താരം പങ്കുവയ്ക്കാറുണ്ട് . എന്നാൽ ഇപ്പോൾ അല്ലിയുടെ പുതിയ വീഡിയോയുമായാണ് സുപ്രിയ എത്തിയത്. പൃഥ്വിയും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
വളര്‍ന്നുവരുന്നൊരു സംഗീതഞ്ജയായാണ് സുപ്രിയ അല്ലിയെ വിശേഷിപ്പിച്ചിട്ടുള്ളത്. വീട്ടിലെ ചീഫ് ട്രെബിള്‍ മേക്കറും അല്ലിയാണ്. മമ്മയുടെ അല്ലി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. അല്ലിയുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
പ്ലേസ്കൂളില്‍ പോയിത്തുടങ്ങിയെന്നും അത്യവശ്യത്തിനുള്ള വികൃതിയൊക്കെ അവളുടെ കൈയ്യിലുമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിനിടയിലാണ് സ്വന്തമായി പാട്ടുമായി അല്ലിയെത്തിയത്. ആസ്വദിച്ച് പാടുന്ന അല്ലിയുടെ വീഡിയോ പകര്‍ത്തിയത് സുപ്രിയയാണ്. അടുത്തിടെയായിരുന്നു അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മകളുടെ മുഖം വ്യക്തമാവുന്ന ചിത്രവുമായാണ് അന്ന് ഇരുവരും എത്തിയത്.
സുപ്രിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൃഥ്വിരാജും എത്തിയിരുന്നു. എത്ര പെട്ടെന്നാണ് മകള്‍ വലുതായതെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. അവര്‍ പെട്ടെന്ന് വലുതാവുമെന്നും ചിലപ്പോഴൊക്കെ അത് വേദനിപ്പിക്കുമെന്നും താരം കുറിച്ചിരുന്നു. പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. പൃഥ്വിയുടെ പോസ്റ്റിന് കീഴിലായി കമന്റുമായി സുപ്രിയയും എത്തിയിരുന്നു.
- 33Shares
- Facebook31
- Twitter0
- Google+2
- WhatsApp0
- Viber0