സ്വര ഭാസ്‌ക്കര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വീരേ ദി വെഡ്ഡിംഗ്. ചിത്രത്തില്‍ കരീന കപൂര്‍, സോനം കപൂര്‍ എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്. ശശാങ്ക് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ഗ്ലാമര്‍ വേഷത്തിലെത്തിയ സ്വരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചായിരുന്നു സ്വര പ്രൊമോഷന്‍ പരിപാടിക്കെത്തിയിരുന്നത്. വീഡിയോ വൈറലായതോടെ അതില്‍ അമര്‍ഷം രേഖപ്പെടുത്തി നടി പിന്നീട് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് നടി രംഗത്ത് എത്തിയിരുന്നത്. പത്ര സമ്മേളനത്തിന് ഇരുന്നതിനു ശേഷം മാനേജരെ വിളിച്ച് തന്റെ വസ്ത്രം ശരിയിട്ടാണോ ഇരിക്കുന്നതെന്ന് നോക്കാന്‍ ആവശ്യപ്പെട്ട നടി തുടര്‍ന്ന്‌ വസ്ത്രങ്ങള്‍ നേരെയല്ലെങ്കില്‍ ഇവര്‍ അതിലേക്ക് സൂം ചെയ്യുമെന്നും തന്റെ ചിത്രങ്ങള്‍ എടുക്കുമെന്നും പരിഹാസ രൂപേണ ക്യാമറാമാന്‍മാരെ നോക്കി പറഞ്ഞു.

“അവളുടെ വസ്ത്രത്തിന് ഇറക്കം കുറവാണ്. പക്ഷേ ക്യാമറയിലെ സൂ ലെന്‍സിന് വേഗത പോര’ ഇങ്ങനെയാണ് നിങ്ങളില്‍ പലരും ചിന്തിക്കുന്നത്. പിന്നീട് ഇത്തരം ചിത്രങ്ങളെടുത്ത് അമ്പരപ്പിക്കുന്ന വീഡിയോ, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ വൈറലാക്കും, സ്വര മാധ്യമങ്ങള്‍ക്കെതിരെ പറഞ്ഞു. നിങ്ങള്‍ ഇത്തരത്തില്‍ എത്ര വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്ന സ്വരയുടെ ചോദ്യത്തിന് ഇതൊക്കെ എന്റര്‍ടെയ്ന്‍മെന്റ് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നാല്‍ വൃത്തിക്കെട്ട വാര്‍ത്തകളല്ലായെന്ന് സ്വര തിരിച്ച് മറുപടി നല്‍കി.

Loading...