തമിഴ് സിനിമ നടിയെ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെതായി കണ്ടെത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജയശ്രീയുടെ മൃതദേഹമാണു ചെന്നൈയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കവര്‍ച്ചയ്ക്കിടെ കൊല ചെയ്തതാകാം എന്നാണു പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സമീപകാലത്തു നടി സപര്‍ണ ആനന്ദിന്റെ മൃതദേഹം സമാന സാഹചര്യത്തില്‍ കണ്ടെത്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ സപര്‍ണയുടെ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിരുന്നു. സംഭവത്തിനു പിന്നിലെ ദുരൂഹത ഇതുവരെ മാറിട്ടില്ല. സപര്‍ണയുടെ ആത്മഹത്യയാണ് എന്നും കൊലപാതകമാണ് എന്നും അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണു ചെന്നൈയില്‍ നിന്ന് അടുത്ത മരണവാര്‍ത്ത. കവര്‍ച്ചയ്ക്കിടയില്‍ കൊല ചെയ്യപ്പെട്ടതാകാം എന്നാണു പ്രഥമിക നിഗമനം. സാലിഗ്രം സ്വദേശിയാണ് ജയശ്രീ

Loading...