വിജയ് ചിത്രം ‘സര്‍ക്കാരിലെ’ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്ക് ഇതു നല്ലതല്ല, ചിത്രത്തെ കുറിച്ച് പരാതികള്‍ ലഭിച്ചു, സിനിമാ പ്രവര്‍ത്തകര്‍ തന്നെ ഇത് നീക്കം ചെയ്താല്‍ നല്ലതെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ചിത്രത്തില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്ന ചര്‍ച്ച നേരത്തെ ഉയര്‍ന്നിരുന്നു.


 

 
Loading...