ചാലക്കുടി: പ്രമുഖ ഹോട്ടലില്‍ ചായയ്ക്ക് കൊഴുപ്പ് കിട്ടാനായി പാല്‍ കവറോടെ പത്രത്തിലിട്ട്‌ തിളപ്പിക്കുന്നതായി പരാതി. നഗരസഭയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം കണ്ടെത്തിയത് .അതേസമയം, കേരളത്തിലുടനീളം നിരവധി ചായക്കടകളില്‍ ഈ വിധത്തില്‍ പാല്‍ തിളപ്പിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഹെൽത്ത് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുകയും അന്വേഷിച്ചപ്പോള്‍ ചായക്കാരന് പറ്റിയ കൈയബദ്ധമെന്ന് പറഞ്ഞ് ഹോട്ടകുകാര്‍ രക്ഷപെട്ടെന്നുമാണ് വിവരം.മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൻമേൽ സൂപ്രണ്ട് നടപടിയൊന്നും സ്വീകരിച്ചില്ല. എന്നാൽ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ ഹോട്ടലിൽ നിന്നും അകലം പാലിക്കുന്നുണ്ട്.

Loading...