പരീക്ഷയില്‍ ജയിപ്പിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തൊമ്പതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യര്‍ത്ഥിനിയാണ് പരാതിക്കാരി. മുംബൈയിൽ നടന്ന സംഭവം ഇങ്ങനെ.

ദിവസങ്ങളോളം ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് ഹാജറും കുറവായിരുന്നു. ഇതോടെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ സഹായിക്കണമെന്ന് വിദ്യാര്‍ത്ഥിനി അധ്യാപകനോട് ആവശ്യപ്പെട്ടു.

താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാത്രമല്ല തിയറി പരീക്ഷയിലും ജയിപ്പിക്കാമെന്നും ആവശ്യമുള്ള ഹാജര്‍ നല്‍കാമെന്നും അധ്യാപകന്‍ വാഗ്ദാനം ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥിനി ഗാം ദേവി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Loading...