ക്ലാസ്മുറിയിലെ പ്രൊജക്ടറില്‍ ക്ലാസ് നോട്ടിനു പകരം തെളിഞ്ഞു വന്നത് പോണ്‍ ദൃശ്യങ്ങള്‍. പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കി വച്ചിരുന്ന വിഡിയോ ദൃശ്യങ്ങള്‍ മാറിപ്പോയതാണ് അധ്യാപകന് പണിയായത്. അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള വീഡിയോയിരുന്നു സെറ്റ് ചെയ്ത് വെച്ചിരുന്നത്. എന്നാല്‍ പ്ലേ ചെയ്തത് പോണ്‍ വീഡിയോയായിരുന്നു. ചൈനയിലെ ബീജിംഗിലാണ് സംഭവം.

വിഡിയോ പ്ലേ ചെയ്തതിനു ശേഷം അധ്യാപകന്‍ പുറത്തേക്ക് ഇറങ്ങി പോകുകയായിരുന്നു. എന്നാല്‍ ക്ലാസില്‍ നിന്ന് അസാധാരണ ശബ്ദങ്ങള്‍ കേട്ടതോടെ തിരികെയെത്തി പരിശോധിച്ചപ്പോഴാണ് അധ്യാപകന് അമളി മനസിലായത്. എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ച അധ്യാപകന്റെയും വലിയ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ വിദ്യാര്‍ത്ഥികളുടെയും വിഡിയോ ക്ലാസ്മുറിയിലുണ്ടായിരുന്ന കുട്ടികള്‍ തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ നിയമകുരുക്കിലുമായി അധ്യാപകന്‍.

രാജ്യാന്തര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ചെയ്തു. വിഡിയോ പ്ലേ ചെയ്തതോടെ മുഖം നോട്ട് ഉപയോഗിച്ച് പെണ്‍കുട്ടി മറയ്ക്കുന്നതും വീഡിയോയിലുണ്ട്. 30 സെക്കന്റ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

Loading...