മിഷിഗണ്‍: സ്വന്തം വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് ഒടുവില്‍ തടവ് ശിക്ഷ. മിഷിഗണില്‍ അധ്യാപികയായിരുന്ന ജാമി ഹിയാത്തിനാണ് കോടതി ശിക്ഷ വിധിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോഴാണ് കോടതി വിധി പുറപ്പെടുവിച്ചത്. തനിക്ക് അതിയായ കുറ്റബോധം ഉണ്ടെന്ന് അധ്യാപിക പറഞ്ഞെങ്കിലും ശിക്ഷ ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല.

13 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായാണ് അധ്യാപിക ബന്ധം സ്ഥാപിച്ചിരുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു വിദ്യാര്‍ത്ഥി വെളിപ്പെടുത്തയത്. അധ്യാപികയ്ക്ക് 30 വയസ്സുള്ളപ്പോഴാണ് വിദ്യാര്‍ത്ഥിയുമായി ബന്ധം തുടങ്ങുന്നത്. 2014 ല്‍ ആയിരുന്നു അത്. ഏറെ നാള്‍ ആ ബന്ധം തുടരുകയും ചെയ്തു.  2016 ജനുവരിയിലാണ് പുറത്തറിഞ്ഞത്.  എത്ര തവണ അധ്യാപികയുമായി ബന്ധപ്പെട്ടിട്ടുണ്ട് ചോദിച്ചപ്പോള്‍ വിദ്യാര്‍ത്ഥിക്ക് അത് പോലും കൃത്യമായി ഓര്‍മയുണ്ടായിരുന്നില്ല. അത്രയേറെ തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി.

നാലഞ്ച് സംഭവങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളു. അധ്യാപികയുടെ വീട്ടില്‍ വച്ച് നടന്ന സംഭവങ്ങളും ഒരു കാര്‍പാര്‍ക്കിങ് സ്ഥലത്ത് വച്ച സംഭവവും കുട്ടി കൃത്യമായി ഓര്‍ത്തെടുത്തു. സെക്‌സില്‍ ഏര്‍പ്പെട്ടു എന്ന കുറ്റം മാത്രമല്ല അധ്യാപികക്കെയ്തിരെ ഉള്ളത്. ഇവര്‍ വിദ്യാര്‍ത്ഥിയ്ക്ക് സമ്മാനമായി ഒരു തോക്കും നല്‍കിയിരുന്നു. ഈ തോക്ക് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

മാപ്പര്‍ഹിക്കാത്ത തെറ്റാണ് താന്‍ ചെയ്തത് എന്ന് അധ്യാപിക വിചാരണ വേളയില്‍ സമ്മതിച്ചു. തനിക്ക് നിയന്ത്രണം നഷ്ടമായ അവസ്ഥയായിരുന്നു എന്നും ഇവര്‍ സമ്മതിച്ചു. മൂന്ന് മുതസല്‍ 20 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും ഈ അധ്യാപിക. മാത്രമല്ല, ജീവപര്യന്തം സെക്‌സ് ഓഫന്‍ഡര്‍ പട്ടികയില്‍ പേര് വരികയും ചെയ്യും.

രണ്ട് വര്‍ഷത്തോളം വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം ഇവര്‍ തുടര്‍ന്ന് പോന്നിരുന്നു. ഒടുവില്‍ 2016 ല്‍ ജോലി രാജിവച്ചതിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു.

അധ്യാപിക കോടതിയ്ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ വീഡിയോ


 

 
Loading...