
- 55Shares
- Facebook52
- Twitter2
- Google+0
- WhatsApp0
- Viber1
പുരുഷധനം സ്വന്തമാക്കാന്‍ രണ്ടു വര്‍ഷത്തിനിടെ 11 പേരെ വിവാഹം കഴിച്ച് കടന്നുകളഞ്ഞ സുന്ദരിയെക്കുറിച്ചുളള വാര്‍ത്തകളാണ് തായ് മീഡിയകളിലെങ്ങും. യുവതിയുടെ ഭര്ത്താക്കന്മാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി ജാരിയോപോണ് ബുവായിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തായ് പരമ്പരാഗത രീതിയില്‍ വിവാഹം കഴിച്ച ശേഷം പണം തട്ടിയെടുത്ത് കടന്നുകളയുന്നതാണ് ബുവായിയുടെ രീതി. ഓരോ പുരുഷന്മാരില്നിന്നും 1000 യുഎസ് ഡോളര്‍ മുതല്‍ 30,000 യുഎസ് ഡോളര്‍ വരെ അപഹരിച്ചുവെന്നാണ് യുവതിയെ വിവാഹം കഴിച്ചവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.
തായ്ലന്റുകാരി ജരിയപോണ്‍ ബുവായ (33) എന്ന യുവതിയാണു കഥയിലെ നായിക.
ഇവരുടെ യഥാര്‍ത്ഥ ഭര്‍ത്താവ് 33 കാരനായ കിറ്റിസാക് ടാന്തിവാട്കുളിനെയും പോലീസ് അറസ്റ്റ് ചെയ്തു. തായ് പാരമ്പര്യം അനുസരിച്ചു വിവാഹത്തിനു പുരുഷന്മാര് സ്ത്രീകള്‍ക്കാണു പണം നല്‍കേണ്ടത്. ഈ പണം സ്വന്തമാക്കുന്നതിനു വേണ്ടിയാണ് അവര്‍ ഇത്രയും വിവാഹങ്ങള്‍ കഴിച്ചത്. വിവാഹം കഴിഞ്ഞു പണം കൈയ്യക്കലാക്കി മുങ്ങുകയാണു യുവതിയുടെ പതിവ്.ഓരോ ഭര്ത്താക്കന്മാരില് നിന്നും ആറായിരം ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെയാണ് ഇവര്‍ കൈക്കലാക്കിയത്. 12 പേര് യുവതിക്കെതിരെ പരാതിയുമായി എത്തുകയും പിന്നിട് ഇവര്‍ പിന്‍വാങ്ങുകയും ചെയ്തു. ഫേസ്ബുക്കിലുടെയാണു യുവതിയെ പരിചയപ്പെട്ടത് എന്നു പരാതിക്കാരനായ പ്രസാര്‍ണ്‍ പറയുന്നു.തമ്മില്‍ കണ്ട ശേഷം ഇവര്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു. പീന്നിട് വിവാഹം ചെയ്ത ശേഷം പണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു. ലൈംഗീകബന്ധത്തിനു ശേഷം ഏഴുമാസം കഴിഞ്ഞ് താന്‍ ഗര്‍ഭിണിയാണെന്നും തന്നെ വിവാഹം കഴിക്കണം എന്നും ഇവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു വിവാഹം എന്നും ഇയാള്‍ പറയുന്നു.
ഓഗസ്റ്റില്‍ മാത്രം നാലു തവണയാണ് ബുവായി വിവാഹിതയായതെന്ന് പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫെയ്സ്ബുക്കിലൂടെയാണ് യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്നത്. അതിനുശേഷം നേരില്‍ കാണുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യും. അതിനുശേഷം അയാളെ വിവാഹം കഴിക്കും. പിന്നീട് പണവുമായി കടന്നു കളയും. ഇങ്ങനെയാണ് 11 പേരെയും യുവതി വിവാഹം ചെയ്തത്. ‘ഓടിപ്പോകുന്ന വധു’ എന്ന പേരിലാണ് ബുവായി ഇപ്പോള്‍ അറിയപ്പെടുന്നത്. അതേസമയം, ബുവായി വിവാഹം കഴിച്ച 11 പേരെക്കുറിച്ചുളള വിവരങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുളളത്. പക്ഷേ ഇതില്‍ കൂടുതല്‍ പേര് ബുവായിയുടെ ചതിയില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.
- 55Shares
- Facebook52
- Twitter2
- Google+0
- WhatsApp0
- Viber1