തനിക്കെതിരായി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടിയും നർത്തകിയുമായ താര കല്യാൺ. താൻ സിനിമയിൽ നിന്നും വിരമിച്ചു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താര.

കുറച്ചുകാലങ്ങളായി വാസ്തവവിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് നടി പ്രതികരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന താര ആശുപത്രിക്കിടക്കയിൽ ഇരുന്ന് കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. തോളിൽ ശസ്ത്രക്രിയ ചെയ്ത പാട് കാണുന്ന തരത്തിലാണ് വീഡിയോ.

ഞാന്‍ ഇപ്പോള്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. അഭിനയം നിര്‍ത്തുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ പ്രതികരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം എനിക്കറിയില്ല. വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഒരു അഭിനേതാവിനെയും ഇത്തരത്തില്‍ അപമാനിക്കരുത്. ഞാന്‍ ഒരു വലിയ നടിയൊന്നുമല്ല. പക്ഷെ, എന്റെ ജീവിതത്തില്‍ എന്തെങ്കിലും നടന്നാല്‍ ഞാന്‍ നേരിട്ട് പറയും, താര തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

Loading...