സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായി. രണ്ട്​ വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ സാധിക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധി അമേരിക്കയെ വരിഞ്ഞു മുറുക്കിയിരിക്കയാണ്.

മൂന്നാഴ്​ചക്കിടെ ഇത്​ രണ്ടാം തവണയാണ്​ അമേരിക്കൻ സർക്കാർ പ്രതിസന്ധിയിലാവുന്നത്​​. റിപബ്ലിക്കൻ സെനറ്ററായ പോൾ ധനവിനിയോഗ ബില്ലിനെതിരെ രംഗത്തെത്തിയതാണ്​ പുതിയ പ്രതിസന്ധിക്ക്​ കാരണം . ജനുവരിയിലും ധനവി​നിയോഗ ബിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതുമുലം ഡോണാൾഡ്​ ട്രംപ്​സർക്കാറി​​​ന്റെ പ്രവർത്തനം മൂന്ന്​ ദിവ​സത്തേക്ക്​ തടസപ്പെട്ടിരുന്നു.

സമാനമായ പ്രതിസന്ധിയാണ്​ വീണ്ടും ഉടലെടുത്തിരിക്കുന്നത്​ . ബിൽ സംബന്ധിച്ച്​ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് ധനവിനിയോഗ ബില്ലിന്റെ അവതരണം തടസ്സപ്പെടുത്തി‍യത്. 300 ബില്യൻ ഡോളർ ചിലവഴിക്കാനുള്ള ബില്ലാണ് പാസാക്കാൻ കഴി‍യാതിരുന്നത്.

Loading...