കെവിൻ ആദ്യമായി ഹാരിയറ്റിനോട് പ്രണയാഭ്യർഥന നടത്തിയത് ആന്‍ മോറ ഹോട്ടലില്‍ വച്ചായിരുന്നു. കോര്‍ണിഷ് തീരത്തെ അതിമനോഹരമായ ദൃശ്യങ്ങള്‍ കാണാവുന്ന ആ ഹോട്ടലിൽ വച്ചു തന്നെ വിവാഹിതരാകാനായിരുന്നു ഇരുവരും തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഇവിടെ വച്ചു വിവാഹം നടത്തണം എന്നത് ഹാരിയറ്റിന്റെ സ്വപ്നമായിരുന്നു. ഈ ഹോട്ടലില്‍ വിവാഹവേദി ബുക്ക് ചെയ്തു എന്ന് കള്ളം പറഞ്ഞ കെവിന്‍ പറ്റിച്ചതാണു ഹാരിയറ്റിനെ ചൊടുപ്പിച്ചത്. വിവാഹം നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് കെവിന് ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നും തന്നെ കാണിച്ച ബില്‍ വ്യാജമാണ് എന്നും ഹാരിയറ്റ് തിരിച്ചറിഞ്ഞത്. ഹാരിയറ്റ് പിന്മാറിയതോടെ തന്റെ ജീവിതത്തിലെ എല്ലാം നഷ്ട്ടപ്പെട്ടു എന്നു കെവിന്‍ പ്രതികരിച്ചു.

കാമുകനും കാമുകിയും പരസ്പരം നല്‍കുന്ന വാക്കുകള്‍ പാലിക്കാതിരിക്കുന്നതു പ്രണയബന്ധത്തില്‍ സ്വഭാവികമാണ്. ഇതിന്റെ പേരില്‍ മാധ്യമ ശ്രദ്ധ നേടുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും പ്രണയബന്ധത്തില്‍ സാധാരണ ഉണ്ടാവാറില്ല. എന്നാല്‍ ഹാരിയറ്റിനും കെവിനും ഇടയില്‍ സംഭവിച്ച പ്രശ്‌നം അല്‍പ്പം സീരിയസാണ്. വാക്കു തെറ്റിച്ചതിന്റെ പേരില്‍ കാമുകി കാമകുനെ വിവാഹദിവസം ഉപേക്ഷിക്കുകയായിരുന്നു. രണ്ടു കൊല്ലം പ്രണയിച്ച് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും ഒരു കുഞ്ഞും ഉണ്ട്. ഇരുവരുടെയും വിവാഹവേദി കാമുകന്‍ തന്നെ ബുക്ക് ചെയ്യണമെന്നായിരുന്നു ഹാരിയറ്റിന്റെ ആഗ്രഹം.

Loading...

എന്നാല്‍ വിവാഹ വേദി ബുക്ക് ചെയ്തു എന്ന് കെവിന്‍ കാമുകിയോട് കള്ളം പറഞ്ഞു. കാമുകന്‍ കള്ളം പറഞ്ഞു എന്നു തിരിച്ചറിഞ്ഞ ഹാരിയറ്റ് കാമുകനുമായുള്ള വിവാഹം വേണ്ടന്നു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാമുകന്‍ ചെയ്തതിനു പ്രതികാരമായി ഇവര്‍ ഒറ്റയ്ക്കു പാര്‍ട്ടി നടത്തി ആഘോഷിച്ചു. ഹണിമുണിനായി കരുതി വച്ചിരുന്ന 900 പൗണ്ട് എടുത്ത് മനോഹരമായ ഒരു വെഡ്ഡിങ്ങ് ഗൗണും തുന്നി. തുടര്‍ന്ന് 32 കാരിയായ ഹാരിയറ്റ് തന്റെ മകള്‍ക്കൊപ്പം ആഘോഷകാരമായ പാര്‍ട്ടി നടത്തി.


 

 
Loading...