ന്യൂടൗൺ : കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ  നേറ്റിവിറ്റി ചർച്ചിൽ  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച  ( 05-08-2017 )  രാവിലെ 10 .30 ന്     ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍  സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന്  ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രാർത്ഥനയും  നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകൾ  സമാപിക്കും.  

ശുശ്രുഷകള്‍ക്ക് റവ.ഫാ.മാനുവൽ കാരിപോട്ട്, റവ.ഫാ.ടോമി പാറടിയിൽ,റവ:ഫാ:ജോർജ്ജ് അഗസ്റ്റിൻ,നേതൃത്വം നല്‍കുന്നതാണ്. 

ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും  ഒരുക്കിയിരിക്കുന്നു.

കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY 

Newtown House, Kilbride, Enfield, Co. Kildare

Eir code – A83 YY49  

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)


 

 
Loading...