കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് എല്ലാവരും തിരഞ്ഞെടുക്കുക. ഇതാ വിവിധ നിക്ഷേപ പദ്ധതികളുടെ പുതുക്കിയ പലിശ നിരക്കുകൾ.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ഈ സേവിംഗ്സ് സ്കീമിൽ വ്യക്തിഗത / സംയുക്ത അക്കൌണ്ടുകളിൽ പ്രതിവർഷം 4 ശതമാനം പലിശയാണ് നൽകുന്നത്.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്
5 വർഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 6.9 ശതമാനമാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
ഈ സ്കീമിലുള്ള പലിശ വർഷം തോറും മാറും. 2018 ജനുവരി 1 മുതൽ ഒരു വർഷത്തേയ്ക്കുള്ള പലിശ നിരക്ക് 6.60 ശതമാനമാണ്. രണ്ട് വർഷത്തേയ്ക്ക് 6.7 ശതമാനവും മൂന്ന് വർഷത്തേയ്ക്ക് 6.90 ശതമാനവും അഞ്ച് വർഷത്തേയ്ക്ക് 7.40 ശതമാനവുമാണ് പലിശ നിരക്ക്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം അക്കൗണ്ട്
2018 ജനുവരി ഒന്ന് മുതൽ ഈ സ്കീമിന്റെ പ്രതിമാസ പലിശ നിരക്ക് 7.3 ശതമാനമാണ്. മാസാവസാനമാണ് ഇത് നൽകുന്നത്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
2017 ജൂലായ് 1 മുതൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ വാർഷിക പലിശ നിരക്ക് 8.3 ശതമാനമാണ്. എന്നാൽ 2018 ജനുവരി ഒന്ന് മുതൽ ഇത് വർഷം തോറും 7.6% ആയി കുറഞ്ഞു.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്സ്
2018 ജനുവരി 1 മുതൽ പലിശ നിരക്ക് 7.6 ശതമാനമാണ്. എന്നാൽ വർഷം തോറും പലിശ നിരക്കിൽ മാറ്റമുണ്ടാകും.

കിസാൻ വികാസ് പത്ര
ഈ സ്കീമിന്റെ പലിശ നിരക്ക് 7.3 ശതമാനമാണ്. പലിശ പ്രതിവർഷം കൂടും. 118 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാകും. സുകന്യ സമൃദ്ധി അക്കൗണ്ട് സുകന്യ സമൃദ്ധി അക്കൗണ്ട് ഈ സംരക്ഷിത സ്കീമിന്റെ പലിശ നിരക്ക് പ്രതിവർഷം 8.1 ശതമാനമാണ്. വാർഷിക അടിസ്ഥാനത്തിൽ ഇത് കണക്കാക്കപ്പെടും.

Loading...