ബിയര്‍ ബ്രൗണ്‍ നിറത്തിലുള്ള കുപ്പികളില്‍ ലഭിക്കുന്നതിന് ശാസ്ത്രീയമായ ഒരു കാരണമുണ്ട്. ഇത്തരം നിറമുള്ള കുപ്പികളില്‍ ബിയര്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇതിന്റെ ഗുണമേന്മ കുറയുമെന്നത് തന്നെയാണ് ആ കാരണം.

വെളിച്ചം ഏല്‍ക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും മികച്ചത് തവിട്ട് നിറത്തിലുള്ള കുപ്പികളാണെന്ന് മസാച്ചുസെറ്റ്‌സ് ബേ ബ്രവിംഗ് കമ്പനി ക്വാളിറ്റി ഡയറക്ടര്‍ ജാമി ഷിയര്‍ വ്യക്തമാക്കുന്നു. പല തരത്തിലുള്ള ബിയറുകള്‍ ലഭ്യമാണെങ്കിലും ഇവയില്‍ ഭൂരിഭാഗവും ബ്രൗണ്‍ നിറമുള്ള കുപ്പികളിലാകും സൂക്ഷിച്ചിരിക്കുക. ബിയര്‍ വെളിച്ചമേറ്റ് കേടാകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ഉദ്ദേശം. സമയം, താപനില, വെളിച്ചം എന്നിവയെല്ലാം ബിയറിന്റെ ശത്രുക്കളാണ്.

Loading...

തവിട്ട് നിറമില്ലാത്ത ബിയര്‍ ബോട്ടിലില്‍ വെളിച്ചം ഏല്‍ക്കുമ്പോള്‍ 3 മീതൈല്‍ 2 ബ്യൂട്ടീന്‍ 1 തിയോള്‍ എന്ന കോമ്പൗണ്ട് രൂപപ്പെടും. ഇത് രുചിവ്യത്യാസത്തില്‍ കലാശിക്കും. കൂടാതെ ഗന്ധവും വ്യത്യാസപ്പെടും. തവിട്ട് നിറമുള്ള ബോട്ടിലാണെങ്കില്‍ ഇതിനെ പ്രതിരോധിക്കാം. കുപ്പികള്‍ എപ്പോഴും തണുപ്പിച്ച് വെളിച്ചം ഏല്‍ക്കാതെ സൂക്ഷിക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. കൂടാതെ കുപ്പികളില്‍ വരുന്നവയേക്കാള്‍ സുരക്ഷിതം ക്യാനില്‍ ലഭിക്കുന്ന ബിയറാണത്രേ.


 

 
Loading...