ഇന്ന് പുറത്തു വന്ന ലിവിങ് സെർട്ട് പരീക്ഷാ ഫലത്തിൽ മികച്ച വിജയം കൈവരിച് ഇരട്ട സഹോദരർ . വാട്ടർഫോർഡിൽ നിന്നുള്ള അജിൻ നോബിയും അബിൻ നോബിയും ആണ് ഉന്നത മാർക്ക് നേടി ലിവിങ് സെർട്ട് പരീക്ഷ പാസായത് .

അജിൻ നോബി 590 പോയിന്റും അബിൻ നോബി 543 പോയിന്റും നേടി .വാട്ടർഫോർഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കൾ ആണ് ഇരുവരും . ട്രമോറിലേ ആഡ്സ്കാൾ ന മാര സെക്കണ്ടറി സ്‌കൂൾ വിദ്ധ്യാർത്ഥികൾ ആണ് ഇരുവരും .നാട്ടിൽ പെരുമ്പാവൂർ കൊമ്പനാട് സ്വദേശികൾ ആണ് .


 

 
Loading...