ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഭക്തന്റെ തൂക്കത്തിനു തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ഭഗവാനു സമർപ്പിക്കുന്നതാണ് ചടങ്ങ്. ഭഗവാനു നാം നമ്മെത്തന്നെ സമർപ്പിക്കുന്നുവെന്നാണ് ഈ സങ്കൽപം.ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതിൽ തെറ്റില്ല. ഓരോ ദ്രവ്യം കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനും ഓരോ ഫലമാണുള്ളത്.

ആദ്യമായി തുലാഭാരം വഴിപാട് നടത്തിയത് ഭഗവാൻ ശ്രീ കൃഷ്ണന് ആയിരുന്നു. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്. തുലാഭാരസമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല. അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീദലത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. തുലാഭാര ദ്രവ്യമല്ല, അതെത്ര ഭക്തിയോടെ സമർപ്പിക്കുന്നു എന്നതാണ് പ്രധാനമെന്ന് ഈ കഥ പറഞ്ഞുതരുന്നു.

താമരപ്പൂ – ദീർഘായുസ്സ്, കർമലാഭം അഥവാ തൊഴിൽ അഭിവൃദ്ധി, മനോബലവർധന

നെല്ല്, അവിൽ – ദാരിദ്ര്യശമനം

ശർക്കര – ഉദരരോഗശാന്തി

പഞ്ചസാര – പ്രമേഹ രോഗശാന്തി

വെണ്ണ – അഭിവൃദ്ധി

കദളിപ്പഴം – രോഗശാന്തി

എള്ള് – ശനിദോഷ ശാന്തി, ദീർഘായുസ്സ്

മഞ്ചാടിക്കുരു – മനഃശാന്തി, ദീർഘായുസ്സ്

ചേന – ത്വക്ക് രോഗശമനം

ഉപ്പ് – ഐശ്വര്യലബ്ധി, ത്വക്ക് രോഗശാന്തി, ദൃഷ്ടിദോഷ ശമനം

നാണയം – വ്യാപാരാഭിവൃദ്ധി

Loading...