ടിക് ടോക് വീഡിയോയിലൂടെ യുവാവുമായി പ്രണയത്തിലായ ഭർതൃമതി ഇപ്പോൾ അനാഥാലയത്തിൽ . ടിക് ടോക്ക് വീഡിയോ കണ്ട് കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പ്രണയമായി മാറുകയുമായിരുന്നു . യുവാവുമൊത്തുള്ള സെല്‍ഫി യുവതി ഫോണില്‍ സൂക്ഷിച്ചിരുന്നു. ഇതിനൊപ്പം ഒപ്പം പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ സൂക്ഷിച്ച ചിത്രം വീട്ടമ്മയുടെ ഭര്‍ത്താവ് കണ്ടതോടെയാണ് വീട്ടില്‍ പ്രശ്നം ആരംഭിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. അഭയം തേടി സ്വന്തം മാതാപിതാക്കളെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. പിന്നീട് കാമുകന്റെ അടുത്തെത്തിയെങ്കിലും അയാളും ഇവരെ തഴഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പോലീസ് തന്നെ വീട്ടമ്മയെ അനാഥാലയത്തിലെത്തിക്കുകയായിരുന്നു.

Loading...