മുംബൈ: ടിക്ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് പതിനേഴുകാരൻ മരിച്ചു. മുംബൈ ഷിര്‍ദിയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീകും ബന്ധുക്കളായ സണ്ണി പവാറും നിതിന്‍ വഡേക്കറും ഒരു ഹോട്ടൽ മുറിയിൽ ഇരിക്കുമ്പോഴാണ് സംഭവം.

ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ബന്ധുവിന്‍റെ കൈയിലിരുന്ന തോക്കിന്‍റെ ട്രിഗറില്‍ അബന്ധത്തില്‍ വിരലമരുകയായിരുന്നു. വെടിപൊട്ടിയതോടെ ബന്ധുക്കള്‍ ഹോട്ടല്‍മുറിയില്‍നിന്ന് ഓടുകയും തോക്കുകാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയുമായിരുന്നു. പൊലീസെത്തി പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Loading...