യുഎസിലെ പരിപാടിക്കെത്തിയ സിനിമാ നടിയെ ഭീഷണിപ്പെടുത്തി അനാശാസ്യത്തിന് അപ്പാര്‍ട്‌മെന്റിലെത്തിച്ച ദമ്പതികൾ അറസ്റ്റിൽ. സിനിമ രംഗത്തെയാകെ പിടിച്ചുകുലുക്കുന്ന സെക്സ് റാക്കറ്റ് കഥകള്‍ക്ക് പിന്നാലെയാണ് താരങ്ങളെ വിദേശ രാജ്യങ്ങളിലെത്തിച്ച് ഡീലിങ് നടത്തുന്ന ദമ്പതികള്‍ യുഎസിലെ ചിക്കാഗോയില്‍ പിടിയിലായത്.

തെലുങ്ക് താരങ്ങളെ അനാശാസ്യ പ്രവര്‍ത്തനത്തിലേക്കെത്തിച്ച ഇന്ത്യന്‍ ദമ്പതികളായ ശ്രീരാജ് ചൊന്നുപട്ടി(34 ), ചന്ദ്ര (31) എന്നിവരാണ് അറസ്റ്റിലായത്. യുഎസിലെ ഒരു പരിപാടിക്കെത്തിയപ്പോ‍ഴാണ് താരംത്തെ ഭീഷണിപ്പെടുത്തി ദമ്പതികള്‍ അപ്പാര്‍ട്‌മെന്റിലെത്തിച്ചത്. 3000 യുഎസ് ഡോളറാണ് ഇവര്‍ ഒരാള്‍ക്ക് ചാര്‍ജ് ചെയ്യുന്നത്. മലയാളത്തില്‍ ഉള്‍പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തെലുങ്ക് താരമാണ് പരാതിക്കാരി.

Loading...

കിഷന്‍ എന്നു പേരുള്ള ശ്രീരാജ് യുഎസിലെ ബിസിനസുകാരനാണ്. തെലുങ്കില്‍ ഇയാള്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റ് ഇര ഇവര്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.നടിയെ ഭീഷണിപ്പെടുത്തി അപ്പാര്‍ട്‌മെന്റില്‍ എത്തിക്കുകയാണ് ചെയ്തത്. യുഎസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. ഇവരുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 70 കോണ്ടം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ദമ്പതികളെ ജയിലിലേക്ക് മാറ്റി.


 

 
Loading...