”ആദ്യാക്ഷരമെന്‍ അറിവായ് കുറിപ്പിച്ച് …..എന്ന് തുടങ്ങുന്ന ഗാനമായി ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗറിലെ ‘വൈഷ്ണവി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് . എം. ഹാജാമൊയ്‌ൻറെ വരികൾക്ക് എം.ജി. ശ്രീകുമാറാണ് ഈണമിട്ടിരിക്കുന്നത് . ഫാമിലി സിനിമാസിന്റെ ബാനറില്‍ പ്രവാസി റഹിം നിര്‍മ്മിച്ച്, എം. ഹാജാമൊയ്‌നു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ”ചാച്ചാജി”. ചിത്രത്തിന്റെ ആദ്യ ഗാനവും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.ആസിഫ്അലിയുടെ ഫേസ്ബുക്ക് പേജ് വഴിയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ ലാലിന്റെ എഫ്ബി പേജ് വഴിയും റിലീസായി. രണ്ടിനും വമ്പന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദേശീയയവാര്‍ഡു ജേതാവ് സുരഭിലക്ഷ്മി, എ.എ. റഹിം, കൃഷ്ണശ്രീ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍. വി.കെ. ബൈജു, ആഷി അശോക്എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Loading...