ട്രാഫിക് നിയമം തെറ്റിച്ച വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗുരുഗ്രാമിലാണ് സംഭവം. എതിര്‍ദിശയില്‍ വന്ന വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ബോണറ്റില്‍ ഇരുത്തി കടന്നുകളയാനാണ് കാറുടമ ശ്രമിച്ചത്. എതിര്‍ദിശയില്‍ എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി ഫൈന്‍ അടയ്ക്കാന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ലെന്ന് പൊലീസ് പറയുന്നു.

പൊലീസുമായി വാക്കു തര്‍ക്കത്തിലേര്‍പ്പട്ട ഡ്രൈവര്‍ കാറുമായി കടന്നു കളയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാരന്‍ ബോണറ്റില്‍ ചാടിക്കയറിയത്. ട്രാഫിക് നിയമം നടപ്പാക്കാന്‍ ശ്രമിച്ച പൊലീസിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത്, വാഹനം കസ്റ്റഡിയില്‍ എടുത്തു.

Loading...