സ്വവര്‍ഗാനുരാഗികളായ മൂന്ന് യുവാക്കള്‍ തമ്മിലുള്ള പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കള്‍ പെട്ടെന്നാണ് പ്രണയത്തിലായത്. എന്നാല്‍ ആ പ്രണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കാമുകന്‍മാരില്‍ ഒരാള്‍ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്. മുംബൈയിലെ ബാന്ദ്രയില്‍ ഞായറാഴ്ച്ചയാണ് സംഭവം.

മുഹമ്മദ് ആസിഫ്, പാര്‍ത്ഥ് റാവല്‍, ധവാല്‍ എന്നിവര്‍ തമ്മില്‍ അ?ഗാധമായ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തെച്ചൊല്ലി മൂന്നുപേരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. സംഭവം നടന്ന ദിവസം ഹില്‍ റോഡിലുള്ള ആസിഫിന്റെ ഫ്‌ലാറ്റിലെത്തിയ ധവാല്‍ കിടപ്പുമുറിയില്‍ പാര്‍ത്ഥിനെയും ആസിഫിനെയും ഒരുമിച്ച് കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇതിനെതുടര്‍ന്ന് മൂന്ന് പേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ധവാല്‍ മെഴുകുതിരി സ്റ്റാന്‍ഡ് ഉപയോഗിച്ച് പാര്‍ത്ഥിന്റെ തല അടിച്ചുപൊട്ടിക്കുകയുമായിരുന്നു.

25 വയസുള്ള എന്‍ജിനിയറായ പാര്‍ത്ഥ് റാവലിനെ തലയ്ക്ക് ഗുരുതരപരുക്കുകളോടെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാര്‍ത്ഥിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ലീലാവതി ആശുപത്രിയിേലക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം വകവയ്കാതെ ആശുപത്രി വിട്ട പാര്‍ത്ഥ് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫാണ് പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ധവാല്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആസിഫ് പൊലീസിന് മൊഴി നല്‍കി. കേസില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ധവാലിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

Loading...