ദില്ലി:244 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അമേരിക്കയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നരേന്ദ്രമോദി അയച്ച ട്വീറ്റിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.1776 ജൂലൈ നാലിനാണ് അമേരിക്ക ബ്രിട്ടന്റ് നിയന്ത്രണ-ഉടമസ്ഥാവകാശങ്ങളില്‍ നിന്നും സ്വാതന്ത്യം നേടുന്നത്.

‘എന്റെ സുഹൃത്തിന് നന്ദി, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’വെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ജൂലൈ നാലിനാണ് അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷം.

‘244 ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന ട്രംപിനും അമേരിക്കന്‍ ജനതക്കും എന്റെ ആശംസകള്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്്യത്തേയും മാനുഷിക പ്രയ്ത്‌നങ്ങളേയും പരിപോഷിപ്പിക്കും. ‘ എന്നായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. പിന്നാലെയാണ് അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന മറുപടിയുമായി ട്രംപ് എത്തുന്നത്.

അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടിയില്‍ ശക്തമായ പിന്തുണയറിയിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരിച്ചു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Loading...