തിരുവനന്തപുരം: കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടതുകൊടിയ പീഡനം. ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. കൂടെയുണ്ടായിരുന്ന മകനേയും ഭർത്താവിന്റെ സുഹൃത്തുക്കൾ ഉപദ്രവിച്ചതായി യുവതി വെളിപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേരളത്തെ ഞെട്ടിക്കുന്ന ക്രൂരതയാണ് തിരുവനന്തപുരത്തെ തീരദേശത്തുണ്ടായത്.

ഇന്നലെ മൂന്ന് മണിക്ക് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭർത്താവ് കൊണ്ടുപോയത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുൻപത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. അവിടെ ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതിന് പിന്നാലെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. ഭർത്താവ് തന്നെയും നിർബന്ധിച്ച് കുടിപ്പിച്ചു. അതിന് ശേഷം അവർ പുറത്തേക്ക് പോയി.

താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നു. പുറത്ത് ഭർത്താവുമായി ചിലർ വഴക്കുണ്ടാക്കുന്നുണ്ടെന്നും അവിടേയ്ക്ക് ചെല്ലണമെന്നും അവർ പറഞ്ഞു. മകനുമായി പുറത്തേക്കിറങ്ങിയ തന്നെ വഴിയിൽ വച്ച് ഒരു ഓട്ടോയിലേക്ക് വലിച്ചു കയറ്റി പത്തേക്കർ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് യുവതി പറഞ്ഞു. അവിടെ വച്ചയാരുന്നു പീഡനം. അവിടെ ഒരു കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് യുവതി പറയുന്നു.

സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി. കവിളിൽ കടിച്ചു. വസ്ത്രം വലിച്ചു കീറി. മുഖത്ത് അടിച്ചതോടെ ബോധം പോയി. മകന്റെ കരച്ചിൽ കേട്ടാണ് പിന്നീട് ഉണരുന്നത്. മകനെ വീട്ടിലെത്തിച്ചിട്ട് തിരികെ വരാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഓടി. വഴിയിൽ ഒരു ബൈക്കുകാരനെ കണ്ടപ്പോൾ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹമാണ് ഒരു കാറിൽ വീട്ടിൽ എത്തിച്ചതെന്നും അവർ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ഭർത്താവ് അവിടേയ്ക്ക് എത്തി. പൊലീസിൽ പരാതി നൽകരുതെന്ന് പറഞ്ഞു.

ഭർത്താവ് മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതി തിരികെ വീട്ടിലെത്തി. കൂട്ടബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട തന്നെ, വീട്ടിലെത്തിയ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നും യുവതി പറയുന്നു. തന്നെയും മകനെയും ക്രൂരമായി മർദ്ദിച്ച ഭർത്താവ്, സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും യുവതിയുടെ പറഞ്ഞു.

കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മർദ്ദനമേറ്റു. കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുത്ത് പുറത്തേക് ഇറങ്ങി ഓടുകയായിരുന്നുവെന്നും അവർ പറയുന്നു. പ്രതികളെ മുമ്പ് കണ്ട് പരിചയമില്ല. ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേൾക്കാം. പ്രതികളെ കണ്ടാൽ തിരിച്ചറിയും.

പുതുക്കുറിച്ചിയിലെ വീട്ടിൽ വച്ച് മദ്യം നൽകുകയായിരുന്നു. വാഹനത്തിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നു. മദ്യ സൽക്കാരം നടക്കുമ്പോൾ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

Loading...