ദുബായ്: യുഎഇയിലെ പ്രവാസികൾക്കൊരു സന്തോഷ വാർത്ത .ഇനി പ്രവാസികളായ സാധാരണക്കാരനും കുടുംബത്തെ കൂടെക്കൂട്ടാം . ഇതിനായുള്ള ശമ്പളപരിധി നാലായിരം ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട് . ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ കുടുംബവുമായുള്ള താമസം, യുഎഇയില്‍ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. മൂവായിരം ദിര്‍ഹം ശമ്പളമോ, കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുളള വിദേശികള്‍ക്കും ഇനി കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ കഴിയും.

വീസയിലെ പ്രഫഷനോ, വലിയ വരുമാനമോ, പഴയ പോലുള്ള മറ്റു നിബന്ധനകളോ ഒന്നും ആവശ്യമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസ്സിന് താഴെയുള്ള കുട്ടിയ്ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കോ ഇത്തരത്തില്‍ യുഎഇയില്‍ താമസിക്കാം.

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ കുടുംബവുമായുള്ള താമസം, യുഎഇയില്‍ കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. വീസയിലെ പ്രഫഷനോ, വലിയ വരുമാനമോ, പഴയ പോലുള്ള മറ്റു നിബന്ധനകളോ ഒന്നും ആവശ്യമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസ്സിന് താഴെയുള്ള കുട്ടിയ്ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കോ ഇത്തരത്തില്‍ യുഎഇയില്‍ താമസിക്കാം.

Loading...