അബുദാബി: യു.എ.ഇയി 2019-2020 വര്‍ഷത്തിലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകിതീരുമാനം അനുസരിച്ച്, 2019 നവംബർ 9, മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് അവധിദിനമായിരിക്കും, ഡിസംബർ 1 അനുസ്മരണ ദിനത്തിനുള്ള അവധിദിനവും ഡിസംബർ 2-3 തീയതികള്‍ ദേശീയ ദിനത്തിനുള്ള അവധി ദിവസങ്ങളുമായിരിക്കും. ഡിസംബർ 1 ഒരു ഞായറാഴ്ചയും ഡിസംബർ 2-3 തിങ്കൾ-ചൊവ്വാഴ്ചയുമാണ്. അതിനാൽ, ഈ ദിവസങ്ങളെ വാരാന്ത്യ അവധിയമായി ചേര്‍ത്താല്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.

2020 ലെ പട്ടിക അനുസരിച്ച് പൊതു, സ്വകാര്യ മേഖലകൾക്ക് കുറഞ്ഞത് 14 ദിവസത്തെ അവധി ലഭിക്കും.

അവധിദിനങ്ങളുടെ പട്ടിക ഇപ്രകാരമാണ്:

പുതുവർഷം: ജനുവരി 1 (ഒരു ദിവസം)

ഈദ് അൽ ഫിത്തർ: റമദാൻ 29-ഷാവാൽ 3 (റമദാനിൽ 29 ദിവസമുണ്ടെങ്കിൽ നാല് ദിവസത്തെ അവധി, റമദാനിൽ 30 ദിവസമുണ്ടെങ്കിൽ അഞ്ച് ദിവസത്തെ അവധി)

അറഫാത്ത് ദിനം: സുൽ ഹിജ 9 (ഒരു ദിവസം)

ഈദ് അൽ അദ: സുൽ ഹിജ 10-12 (മൂന്ന് ദിവസം)

ഇസ്ലാമിക പുതുവര്‍ഷം: ഓഗസ്റ്റ് 23 (ഒരു ദിവസം)

മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനം: ഒക്ടോബർ 29 (ഒരു ദിവസം)

അനുസ്മരണ ദിനം: ഡിസംബർ 1 (ഒരു ദിവസം)

ദേശീയ ദിനം: ഡിസംബർ 2-3 (രണ്ട് ദിവസം)

Loading...