ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്‌വ്യവസ്ഥയുടെ ഉണർവും ബജറ്റ്‌ ലക്ഷ്യമിടുന്നു.

ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവര്‍ക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95 കോടി വീടുകള്‍ നിര്‍മിക്കും. എല്ലാ ഗ്രാമീണവീടുകളിലും വൈദ്യുതിയും പാചകവാതക കണക്‌ഷനും എത്തിക്കും.

അഞ്ചുവര്‍ഷംകൊണ്ട് അഞ്ചുലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്പത്തികശക്തിയായി ഇന്ത്യയെ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണു ബജറ്റ്. എന്നാൽ, പെട്രോളിനും ഡീസലിനും വിലകൂടാനിടയാക്കുന്ന നിർദേശങ്ങൾ കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനു തിരിച്ചടിയാകും. സംസ്ഥാനസർക്കാരിന്റെ പ്രളയസെസും കൂടിയാവുമ്പോൾ ജനങ്ങള്‍ക്കുമേലുള്ള ഭാരം ഇരട്ടിക്കും.

പെട്രോൾ, ഡീസൽ

പെട്രോളിനും ഡീസലിനും ഒരുരൂപ വീതം എക്സൈസ് നികുതിയിനത്തിലും റോഡ്-അടിസ്ഥാനസൗകര്യ സെസ് ഇനത്തിലും വർധിപ്പിച്ചു. ഇതോടൊപ്പം വില്‍പ്പന നികുതി (വാറ്റ്) കൂടിയാകുമ്പോൾ പെട്രോളിന് രണ്ടരരൂപയും ഡീസലിന് രണ്ടുരൂപ 30 പൈസയും വര്‍ധിക്കും. വർധന ശനിയാഴ്ചതന്നെ പ്രാബല്യത്തിലാവും.

സ്വർണം

സ്വര്‍ണത്തിനും മറ്റു വിലകൂടിയ ലോഹങ്ങള്‍ക്കും രത്നാഭരണങ്ങൾക്കും ഇറക്കുമതിത്തീരുവ 10 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി.

നികുതി

ധനികരുടെ നികുതി വിധേയ വരുമാനത്തിനുമേല്‍ സര്‍ച്ചാര്‍ജ്. രണ്ടുകോടി മുതല്‍ അഞ്ചുകോടിവരെ രൂപ നികുതിവിധേയ വരുമാനത്തിനുമേല്‍ മൂന്നുശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വരുമാനത്തിന് ഏഴു ശതമാനവുമായിരിക്കും സര്‍ച്ചാര്‍ജ്.

400 കോടിരൂപവരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. നിലവില്‍ 250 കോടിരൂപവരെ വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ഈ ആനുകൂല്യം.

വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വിപുലമായ പദ്ധതികള്‍. ഇത്തരം വാഹനങ്ങളുടെ വായ്പകളില്‍ ഒന്നരലക്ഷംരൂപ കൂടി അധിക ആദായ നികുതിയിളവു നല്‍കും.

സ്ത്രീശക്തി

വനിതകള്‍ക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജന്‍ധന്‍ അക്കൗണ്ടുള്ള സ്വാശ്രയസംഘം അംഗങ്ങളായ എല്ലാ വനിതകള്‍ക്കും 5000 രൂപ ഓവര്‍ഡ്രാഫ്റ്റ്. മുദ്ര പദ്ധതിയനുസരിച്ച് സ്വാശ്രയസംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരുലക്ഷം രൂപ വായ്പ.

ക്ഷേമം-വികസനം

45 ലക്ഷംരൂപവരെ വിലയുള്ള വീടുകള്‍ ചെലവു കുറഞ്ഞ പാര്‍പ്പിടപദ്ധതി പ്രകാരം വാങ്ങുന്നവര്‍ക്കുള്ള വായ്പയില്‍ ഒന്നരലക്ഷംരൂപകൂടി പലിശയിളവ് ലഭിക്കും. നിലവില്‍ ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇളവിനു പുറമേയാണിത്. ഇതോടെ ആകെയിളവ് മൂന്നരലക്ഷമാകും. 2020 മാര്‍ച്ച് 31 വരെയുള്ള ഭവനവായ്പകള്‍ക്കാണ് ഇളവ്.

ചെറുകിട-ഇടത്തരം മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. വര്‍ഷം ഒന്നരക്കോടി രൂപയില്‍ക്കുറവു വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍, ചെറു കടയുടമകള്‍ എന്നിവര്‍ക്കുകൂടി നിലവിലുള്ള പെന്‍ഷന്‍ വ്യാപിപ്പിക്കും. ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും മാത്രം മതി ഈ പദ്ധതിയില്‍ അംഗമാകാന്‍.

അഞ്ചുവര്‍ഷത്തിനകം അടിസ്ഥാന സൗകര്യവികസനമേഖലയില്‍ 100 ലക്ഷം കോടി നിക്ഷേപിക്കും.

വൈദ്യുതിലഭ്യത ഉറപ്പുവരുത്താന്‍ ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി.

എണ്‍പതിനായിരം കോടി ചെലവില്‍ 1,25,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മിക്കും.

ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ വിപുലീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ ഭാരത് നെറ്റ് വിപുലീകരിക്കും.

ബഹിരാകാശനേട്ടങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഐ.എസ്.ആര്‍.ഒ.യുമായി ചേര്‍ന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കും.

വരുമാനം

എയര്‍ഇന്ത്യയുടേതടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. 2019-’20-ല്‍ ഓഹരി വില്‍പ്പനയിലൂടെ 1,05,000 കോടിരൂപ സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം 51 ശതമാനമായി നിലനിര്‍ത്തണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും.

വന്‍തോതില്‍ പണം നോട്ടുകളായി പിന്‍വലിക്കുന്ന പ്രവണത തടയുന്നതിനും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികള്‍. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു സാമ്പത്തികവര്‍ഷം ഒരു കോടിയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ടു ശതമാനം നികുതി ഈടാക്കും.

വ്യോമയാനം, മാധ്യമരംഗം, ഇന്‍ഷുറന്‍സ് എന്നിവയില്‍ വിദേശനിക്ഷേപത്തോത് കൂട്ടുന്നതു പരിഗണനയിൽ. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ കച്ചവട മേഖലകളില്‍ വിദേശനിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങള്‍ ലഘൂകരിക്കും.

ആധാര്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ്.

കൃഷി-ചെറുകിട വ്യവസായം

മുള, തേന്‍, ഖാദി തുടങ്ങിയ ചെറുകിട-പരമ്പരാഗത മേഖലയ്ക്കു സഹായം. 80 ലൈവ്‌ലിഹുഡ് ബിസിനസ് ഇന്‍കുബേറ്ററുകളും 20 ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളും സ്ഥാപിക്കും. അമ്പതിനായിരം കൈത്തൊഴിലുകാരെ ഈ മേഖലയുമായി ബന്ധിപ്പിക്കും.

കര്‍ഷകരെ സഹായിക്കാനായി പതിനായിരം പുതിയ കർഷക-ഉത്പാദക സംഘടനകൾ. കാര്‍ഷിക-ഗ്രാമീണ വ്യവസായങ്ങളില്‍ എഴുപത്തി അയ്യായിരം വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി പുതിയ ടെലിവിഷന്‍ പ്രോഗ്രാം. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കള്‍ക്കു പരിശീലനം. നിർമിതബുദ്ധി, ത്രി ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നവീനമേഖലകളില്‍ യുവാക്കള്‍ക്കു പരിശീലനം.

തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതും. തൊഴില്‍നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും.

മൂലധനം വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ അനുവദിക്കും.

റെയിൽവേ

റെയില്‍വേ വികസനത്തിനായി 2030 വരെ 50 ലക്ഷം കോടി ചെലവിടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കും. സബര്‍ബന്‍ റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപം.

Loading...