തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തില്‍ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞു . കോളേജ് വളപ്പിൽ നിന്നും കണ്ടെടുത്ത കത്തി തന്നെയെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി. അന്വേഷണ സംഘം ആയുധവുമായി ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ടാണ് തന്നെ കുത്തിയതെന്നു അഖില്‍ അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചു. ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

കേസില്‍ ബാക്കിയുള്ള പത്തു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് ആലോചിക്കുന്നത്. അതേസമയം ക്യാംമ്പസുകളില്‍ ക്രമസമാധാനം തകരക്കുന്ന ശക്തികളെ പുറത്ത് നിര്‍ത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.സംഭവത്തില്‍ വിദ്യാര്‍ത്ഥി – യുവജന സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും.

കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. നീണ്ട അവധിക്കു ശേഷം നാളെ യൂണിവേഴ്സ്സിറ്റി കോളേജ് തുറക്കുമ്പോള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സെക്രട്ടറിയേറ്റിലേക്ക് നാളെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.അതോടൊപ്പം ക്യാമ്പസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ കെ.എസ്.യു നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

Loading...