മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്റെ വിവാഹം കഴിഞ്ഞ കുറേ നാളുകളായി സിനിമാ പ്രേമികള്‍ക്കിടയിലെ ചര്‍ച്ചയായിരുന്നു. ഉണ്ണിക്കൊപ്പം അഭിനയിച്ച മിക്ക നടിമാര്‍ക്കൊപ്പം ചേര്‍ത്ത് ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേട്ടത് ഉണ്ണി മുകുന്ദന്റെ നഷ്ടപ്രണയത്തെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു.

ഉണ്ണി ഒരു പെണ്‍കു്ട്ടിയെ അഗാതമായി പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ ആ ബന്ധം തകര്‍ന്നെന്നുമായിരുന്നു വാര്‍ത്ത. അതിന് ശേഷം താന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായെന്ന് ഉണ്ണി പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഉണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താന്‍ റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണത്തിന്റെ അതേ രൂപത്തിലായിരുന്നു ഉണ്ണിയുടെ പ്രതികരണവും. എപ്പോഴാണ് കല്യാണമെന്ന് ചോദിച്ചപ്പോള്‍ ഉണ്ണി നല്‍കിയ മറുപടി തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളൊക്കെ കല്യാണം കഴിഞ്ഞു പോയെന്നായിരുന്നു. എന്നാലത് റിപ്പോര്‍ട്ടര്‍ വ്യാഖ്യാനിച്ചത് ഉണ്ണി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ കാമുകി ഉണ്ണിയെ ഉപേക്ഷിച്ചിട്ട് പോയെന്നുമായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഉണ്ണിയുടെ പ്രതികരണം.
തന്റെ നഷ്ടപ്രണയത്തിന്റെ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും ഉണ്ണി പോസ്റ്റിനൊപ്പം പുറത്തു വിട്ടിട്ടുണ്ട്.


 

 
Loading...