തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വീണ്ടും ആരോപണം . എഐഎസ്എഫ് നേതാവിന് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഉടുമുണ്ട് പോലുമില്ലാതെ പുറത്തുപോകേണ്ട ദുരവസ്ഥ ഉണ്ടായിട്ടുണ്ടെന്നതാണ് പുതിയ വെളിപ്പെടുത്തൽ .ഇപ്പോഴത്തെ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണാണ് അന്ന് ക്രൂര മര്‍ദ്ദനത്തിനിരയായത്.

എസ്എഫ്ഐയ്ക്കാരല്ലാതെ മറ്റാരെയും കോളജില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സമ്മതിക്കാറില്ലായിരുന്നു. സര്‍വകലാശാല കോളജില്‍ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ വിദ്യാര്‍ഥിനിയും മൂന്നാറിലെ എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയുമായ മണിമേഖലയോടൊപ്പം എത്തിയതാരുന്നു അരുൺ .

നോമിനേഷന്‍ കീറി കളയുകയും അരുണിനെയും ഒപ്പമുണ്ടായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെയും അക്രമിക്കുകയുമായിരുന്നു. അരുണിന്റെ ഉടുമുണ്ട് ഊരിയെടുത്തവര്‍ ക്യാംപസില്‍ ഈ മുണ്ടുമായി പ്രകടനം നടത്തി. പൊലീസ് ജീപ്പില്‍ ഓടികയറിയാണ് അരുണ്‍ അന്ന് രക്ഷപ്പെട്ടത്. ഇതു പിന്നീട് വിവാദമായിരുന്നു.

അതേസമയം, യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ എസ്എഫ്ഐയുടെ കുത്തക പൊളിച്ച് കോളജില്‍ യൂണിറ്റ് രൂപീകരിച്ചതായി എെഎഎസ്എഫ് അറിയിച്ചു. അടുത്ത അധ്യായനദിവസം തന്നെ കൊടിമരം സ്ഥാപിക്കുമെന്നും എെഎഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് രാഹുൽ രാജ് പ്രഖ്യാപിച്ചു.

Loading...