മലയാള ടെലിവിഷന്‍ രംഗത്തു റേറ്റിങ്ങില്‍ തരംഗം സൃഷ്‌ടിച്ച് പരമ്പരയാണ് ഉപ്പും മുളകും. സാധാരണ സീരിയലിനെ കുറ്റം പറയുന്നവരും വെറുക്കുന്നവരും പോലും കാണുന്നു എന്ന പ്രേത്യേകതയും ഈ പരമ്പരയ്ക്ക് ഉണ്ട്. മാത്രമല്ല ബാലുവും നീലിമയും മക്കളും ചേര്‍ന്ന ലോകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പരമ്പര വിജയകരമായി മുന്നോട്ടു പോകുന്നതിനിടയില്‍ പരിപാടി നിര്‍ത്താന്‍ പോകുകയാണ് എന്ന തരത്തിലുഒള്ള പ്രചരണങ്ങള്‍ ഉണ്ടായി. ഇതോടെ ആരാധകര്‍ ആകെ വിഷമത്തിലായി. മാത്രമല്ല മറ്റൊരു ചാനല്‍ ഈ പരമ്പര ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നും വാര്‍ത്ത വന്നിരുന്നു. സിനിമയിലെ ഒരു ഹാസ്യനടനാണ് സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മറ്റു ചാനലിലെ പ്രവര്‍ത്തകര്‍ ചര്‍ച്ചക്കാണെന്ന് പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ സീരിയല്‍ തട്ടിയെടുക്കാനാണ് ശ്രമമെന്നറിഞ്ഞ സീരിയലിന്റെ സാങ്കേതിക പ്രവര്‍ത്തകന്‍ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഏത് ചാനലാണ് സംഭവത്തിനു പിന്നിലെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനു മറുപടിയായി ചാനല്‍ മേധാവി തന്നെ രംഗത്ത് എത്തിരിക്കുകയാണ്. നല്ല രീതിയില്‍ മുന്നേറുന്ന പരിപാടി എങ്ങനെ നിര്‍ത്താനാണ് എന്നു ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നു. നല്ലതിനെ കളഞ്ഞുള്ള ശീലമൊന്നും ചാനലിന് ഇല്ല എന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

പരിപാടിയില്‍ നിന്നു മുടിയന്‍ എന്നു വിളിക്കുന്ന റിഷിയെ പുറത്താക്കി എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ റിഷി നൃത്ത പരിപാടിയുുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു. കാര്യം എന്തൊക്കെയാണെങ്കിലും പതിവ് വെറുപ്പിക്കലുകള്‍ ഇല്ലാതെ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണു ഉപ്പും മുകളും. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ആര്‍ ഉണ്ണിക്കൃഷ്ണനാണ് ഈ ഹാസ്യപരമ്പര ഒരുക്കിരിക്കുന്നത്.


 

 
Loading...