കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ മോദി മന്ത്രിസഭയില്‍ അംഗമാകും. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു. ഏരെ ആകാംക്ഷകള്‍ക്കൊടുവിലാണ് പ്രഖ്യാപനം. നിയുക്ത മന്ത്രിമാരെ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്‍കാമെന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെ അവസാനവട്ട ചര്‍ച്ചകള്‍ നടത്തി.

തലശ്ശേരിക്ക് സമീപം എരഞ്ഞോളിയാണ് മുരളീധരന്‍റെ ജന്മദേശം. അഛൻ ഗോപാലൻ സർക്കാർ ഉദ്യോഗസ്‌ഥനായിരുന്നു. അമ്മ എൻ.വി.ദേവകി പ്രൈമറി സ്‌കൂൾ ടീച്ചറായിരുന്നു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പ്രൈമറി വിദ്യാഭ്യാസം കൊടക്കളം യുപിഎസിലായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലായിരുന്നു പഠനം. പ്രീഡിഗ്രി, ഡിഗ്രി പഠനം തലശ്ശേരി ബ്രണ്ണൻ കോളജിൽ.

പരമ്പരാഗതമായി കോൺഗ്രസ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന ഒരു കുടുംബത്തിലായിരുന്നു ജനനം. 1969 ൽ കോൺഗ്രസിലെ പിളർപ്പിന്റെ കാലത്ത് അഛന്റെ മനസ്സ് സംഘടനാ കോൺഗ്രസ്സിനൊപ്പമായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ എന്റെ മനസ്സിലും കോൺഗ്രസ് അനുകൂല രാഷ്‌ട്രീയമാണ് ഉണ്ടായിരുന്നത്. 1971 ൽ കോൺഗ്രസിനെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം ഉണ്ടാക്കിയിരുന്നു. സ്‌കൂൾ ചർച്ചകളിലൊക്കെ ഈ സഖ്യത്തിന്റെ അലയൊലികളുടെ ഭാഗമായി വിദ്യാർഥികളെന്ന നിലയിൽ ഞങ്ങളുടെയെല്ലാം കോൺഗ്രസ് വിരോധം കെ.എസ്.യു.വിനെതിരായി മാറി. ഈ സമയത്ത് എബിവിപി.യുടെ നിലപാടിനോട് താൽപര്യവും ആഭിമുഖ്യവും തോന്നുകയായിരുന്നു.

9-ാം ക്ലാസിൽ പഠിക്കുമ്പോൾ എബിവിപി.യിലൂടെയാണ് രാഷ്‌ട്രീയ രംഗത്തേക്ക് വരുന്നത്. 1975-77 ൽ അടിയന്തരാവസ്‌ഥ കാലത്തായിരുന്നു പ്രീഡിഗ്രി പഠനം. അക്കാലത്ത് എബിവിപി.യുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്‌ഥയ്‌ക്കെതിരായ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഡിഗ്രിക്ക് പഠിക്കുമ്പോൾ എബിവിപി താലൂക്ക് പ്രസിഡന്റായി തുടർന്ന് ജില്ലാ സെക്രട്ടറി സംസ്‌ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലേക്കും അഖിലേന്ത്യാ ഭാരവാഹി എന്ന നിലയിലേക്കും മാറുകയായിരുന്നു.

രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സദാനന്ദ ഗൗഡ എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. സഖ്യകക്ഷികളില്‍ നിന്ന് അനുപ്രിയ പട്ടേല്‍, റാം വിലാസ് പസ്വാന്‍, ഹസിമ്രത് കൗര്‍ ബാദല്‍, അരവിന്ദ് സാവന്ത് എന്നിവര്‍ മന്ത്രിമാരാകും. അല്‍ഫോണ്‍സ് കണ്ണന്താനവും ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത. ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭ വൈകീട്ട് 7ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട ആറായിരത്തിലധികം പേര്‍ സാക്ഷിയാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സത്യപ്രതിജ്ഞയ്ക്കെത്തും.

ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണമുണ്ട്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞയ്ക്കെത്തും. രജനികാന്ത്, സൈന നെഹ്‍വാള്‍, കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, രത്തന്‍ ടാറ്റ, ടി.എസ് കല്യാണരാമന്‍ എന്നിവരും സത്യപ്രതിജ്ഞ കാണാെനത്തും.

യുപിയിലെ ബറേലിയില്‍ നിന്നുള്ള ലോക്സഭാംഗം സന്തോഷ് ഗാങ്‍വാര്‍ പ്രൊടെം സ്പീക്കറാകും. അജിത് ഡോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരും.

Loading...