ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്‍റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് മലയാളം സാംസ്കാരിക സംഘടനയുടെ നേത്രുത്വത്തില്‍ നാളെ വിജയദശമിദിനത്തില്‍ വിദ്യാരംഭം സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായി എട്ടാമതു തവണ പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന വിദ്യാരംഭ ചടങ്ങിനു ഇത്തവണ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത്‌ പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്.

വിദ്യാരംഭവും തുടര്‍ന്ന് നടക്കുന്ന മെറിറ്റ് ഈവനിംഗും സാഹിത്യ സെമിനാറും താല പ്ലാസാ ഹോട്ടലില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്.മെരിറ്റ് ഈവനിംഗ് ചടങ്ങില്‍ വച്ച് ഈ വര്‍ഷം ജൂനിയര്‍സെര്‍ട്ട്, ലിവിംഗ്സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലണ്ടില്‍ നിന്ന് ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്ക് പ്രസ്തുത ചടങ്ങില്‍ വച്ച് മലയാളം രൂപകല്‍പ്പന ചെയ്ത മെമന്‍റൊ നല്‍കുന്നതാണ്.

വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിദ്യാരംഭ ചടങ്ങിലേക്കും തുടര്‍ന്ന് നടക്കുന്ന മെറിറ്റ് ഈവനിംഗിലും സാഹിത്യ സെമിനാറിലേക്കും ഏവര്‍ക്കും സ്വാഗതം.

വിദ്യാരംഭം ചടങ്ങുകള്‍ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വര്‍ഗീസ് ജോയ്- 089 466 2664,
മിട്ടു ഷിബു- 087 329 8542,
സെബി സെബാസ്റ്റ്യന്‍ 087 226 3917,
സുജ ഷജിത്ത്- 087 667 8756,
വി. ഡി രാജന്‍ -087 057 3885

Loading...