തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​യും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബി​​​സി​​​ന​​​സു​​​കാ​​​ര​​​നു​​​മാ​​​യ പി.​​​എ​​​സ്.​ ബാ​​​ബു​​​റാം മു​​​ൻ​​​മ​​​ന്ത്രി കെ. ​​​ബാ​​​ബു​​​വി​​​ന്‍റെ ബേ​​​നാ​​​മി​​​യാ​​​ണെ​​​ന്ന​​​തി​​​ന് ഇ​​​തു​​​വ​​​രെ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

മു​​​ൻ​​​മ​​​ന്ത്രി കെ.​ ​​ബാ​​​ബു അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്തു സ​​​ന്പാ​​​ദി​​​ച്ചെ​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് കേ​​​സി​​​ൽ ബാ​​​ബു​​​റാ​​​മി​​​നെ ബേനാ​​​മി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു പ്ര​​​തി ചേ​​​ർ​​​ത്തി​​​രു​​​ന്നു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്തു ബാ​​​ബു​​​റാം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി ടി.​​​യു.​ സ​​​ജീ​​​വ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കി​​​യ​​​ത്.

അന്വേഷണംഅ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​മെ​​​ന്നും സ്റ്റേ​​​റ്റ്മെ​​​ന്‍റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ത​​​നി​​​ക്കു കെ.​ ​​ബാ​​​ബു​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ക​​​ള​​​വാ​​​ണെ​​​ന്നും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു​.

Loading...