സിനിമാലോകം അങ്ങനെയാണ്.സൗഹൃദങ്ങള്‍ ഉണ്ടാകുന്നതും ഉലയുന്നതും ശത്രുക്കള്‍ ആകുന്നതും എല്ലാം പറഞ്ഞ നിമിഷം കൊണ്ടാണ് .അക്കൂട്ടത്തിലേക്ക് പുതുതലമുറയിലെ ഒരു സുഹൃത്ജോഡി കൂടി എത്തുന്നു എന്ന് സൂചന.മറ്റാരുമല്ല സൂപ്പര്‍ഹിറ്റ്‌ കൂട്ടുകെട്ട് നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ആണ് ആ ജോടികള്‍.എല്ലാത്തിനും കാരണം രാജീവ്‌ രവി ഗീതു മോഹന്‍ദാസ്‌ ചിത്രം മൂത്തോന്‍  തന്നെ.

സിനിമയുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവിയും സംവിധായകന്‍ അനുരാഗ് കശ്യപുമാണ്.രണ്ട് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ ശ്രീനിവാസനെ പരസ്യമായി പരിഹസിച്ച രാജീവ് രവിയും വിനീത് ശ്രീനിവാസനും കൊമ്പുകോര്‍ത്തിരിന്നു. ശ്രീനിവാസന്റെ സിനിമകളോട് വെറുപ്പാണെന്നും പാവപ്പെട്ടവരുടെ ജീവിതം കഥയാക്കി മാറ്റിയാണ് ശ്രീനിവാസന്‍ കാശുണ്ടാക്കിയതെന്നും രാജീവ് അന്ന് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുളളവര്‍ രാജീവ് രവിക്കെതിരെ തിരിഞ്ഞിരുന്നു.

വിനീതിനെ പിന്തുണച്ച് ധ്യാനും അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും നിവിന്‍ പോളിയും രംഗത്തെത്തി. നിവിന്‍ പോളിയെ സിനിമയിലേക്ക് എത്തിച്ചതും കരിയറില്‍ നിര്‍ണായക ബ്രേക്കുകള്‍ നല്‍കിയതും വിനീതാണ്. രാജീവ് രവിയെ പരോക്ഷമായി തളളിയ നിവിന്‍ മുത്തോനില്‍ അഭിനയിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ നിലപാട് വളരെ നിര്‍ണായകമാണ്.


 

 
Loading...