ദിവ്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനാണ് താൻ രണ്ടാമതുംഅച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചത് . മകന്‍ വിഹാന്റെ രണ്ടാം ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് ഈ ചിത്രത്തില്‍ മൂന്നുപേരാണ് ഉള്ളതെന്ന സന്തോഷവാര്‍ത്ത അറിയിച്ചത്.

”വിഹാന് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അവന്റെ അമ്മ എനിക്ക് മറ്റൊരു കുഞ്ഞിനെക്കൂടി നല്‍കാന്‍ പോകുന്നു. ഈ ചിത്രത്തില്‍ മൂന്നുപേരാണ് ഉള്ളത്”- ദിവ്യയുടെയും മകന്റെയും ചിത്രത്തോടൊപ്പം വിനീത് കുറിച്ചു. 2012 ഒക്ടോബര്‍ 18-നായിരുന്നു ദിവ്യയും വിനീതും തമ്മിലുള്ള വിവാഹം. 2017 ജൂണ്‍ 30നാണ് വിഹാന്‍ ജനിച്ചത്. അതേസമയം നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ് വിനീതിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Loading...